Wednesday 30 July 2014

സഹനപ്രവാസം.......

പ്രിയമുള്ളതെല്ലാം വിട്ടുപിരിയുന്നതിന്റെ ഒറ്റവാക്കാണ്‌ പ്രവാസം. വേദനകളുടെ വേദനയായ "പ്രസവ"ത്തില്‍ ഇന്ന് കടം കൊണ്ട പ്രവാസം. തുടിപ്പും യൌവ്വനവും പ്രവാസത്തില്‍ എരിച്ചു തീര്‍ക്കുന്ന പ്രവാസം.

വസതിയില്ലാത്ത, വാസനയില്ലാത്ത, വറുതിയടങ്ങാത്ത വാസത്തില്‍ കരിന്തിരി കത്തുന്ന വ്യസനജന്മം. 

കരള്‍ പറിയുന്ന നൊമ്പരത്തോടെ നാടും വീടും വിട്ടു, 
കടല്‍ കടന്നൊരു കരപറ്റാന്‍ ശ്രമിക്കുന്ന പ്രവാസി. 

അമ്മയുടെ സ്നേഹവും വാല്സല്യവും ചേര്‍ത്തരച്ച സ്വാദുകളുടെ മണം കണ്ണുനീരായടരുമ്പോള്‍, കുബ്ബൂസ്സും മയന്യ്സും കഴിക്കാന്‍ വിധിക്കപെട്ട പ്രവാസി..

വെയിലേറ്റു വരുമ്പോള്‍ തോളിലെ തോര്‍ത്തിനാല്‍ മുഖത്തെ വിയര്‍പ്പ് തുടയ്ക്കുന്ന,
മഴ നനഞ്ഞു വരുമ്പോള്‍ ഉടുത്ത മുണ്ടിന്റെ കൊന്തലയാല്‍ തലതുവര്‍ത്തുന്ന,
പനിപിടിച്ചു കിടക്കുമ്പോള്‍ ഒഴിഞ്ഞ വയറിന്റെ ഉണ്ണാവൃതവുമായി
ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന അമ്മമനസുകളെ പിരിഞ്ഞു,

നേര്‍വഴിയുടെ നെയ്തിരിവെട്ടം തെളിക്കാനനായി ഗൌരവ്വത്തിന്റെ മൂടുപടമണിഞ്ഞു,
ലോകകാഴ്ചകലിലേക്ക് കണ്‍തുറന്നു തന്ന, പാതയിലേക്ക് പലവട്ടം പാളിനോക്കുന്ന പിതൃനിശ്വാസങ്ങളെ പിരിഞ്ഞു.

പാഥേയം പോലെ പൊതിഞ്ഞു കൊണ്ടുവാനാകാത്ത,
കനവുകളില്‍ വന്നു അലോസരപെടുത്തുന്ന,
കനലെരിയുന്ന നെഞ്ചിന്റെ നേരിപോടില്‍ കത്തിയമരുന്ന പ്രിയങ്ങളെല്ലാം തള്ളിയകറ്റി, വിറങ്ങലിച്ച മനസ്സും മരവിച്ച ശരീരവും ഇടറുന്ന ശബ്ദവും നനയുന്ന മിഴികളുമായി ഹൃദയം കല്ലാക്കി പറന്നകന്ന പ്രവാസി...

തന്റെ ഇടതു വശത്തെ കൈതാങ്ങിനെ, സ്നേഹത്തിന്റെ തലോടലിനെ, കണ്‍നിറയെ കാണാന്‍, കാത്തുകാത്തു കണ്ണ്കഴച്ചു പോകുന്ന പ്രവാസജീവിതം.

സ്വന്തം ചോരയെ കണ്കുളിര്‍ക്കെ കാണാന്‍ കഴിയാതെ,
കുഞ്ഞുവിരലുകള്‍ മുഖത്തും നെഞ്ചിലും ചിത്രങ്ങള്‍ വരക്കുന്നത്,
മീശ പിഴുതെടുക്കുന്നത്,
മിനുസ്സമേറിയ തൊണ്ണൂകള്‍ കൊണ്ട് മൂക്ക് കടിച്ചു പറിക്കുന്നത്, ഉ
റക്കത്തില്‍ കരയുകന്നതും ചിരിക്കുന്നതും കിളി കോന്‍ച്ചലുകളും അകലെയിരുന്നനുഭവിക്കാന്‍ വിധിക്കപെട്ട പ്രവാസി...

കുളിമുറിയില്‍, തലയിണകളില്‍, ഒളിവില്‍, മറവില്‍ ഉള്ളിലിരംബുന്ന സങ്കടകടല്‍ കരഞ്ഞു തീര്‍ക്കുന്ന പ്രവാസി.

അലയോഴിയാത്ത കടല്‍ പോലെ,
കരഞ്ഞിട്ടും കരഞ്ഞിട്ടും തീരാതെ,
ഇരമ്പിയാര്‍ക്കുന്ന സന്കടതിരകള്‍ ഇടനെഞ്ചിന്‍ തീരത്ത്‌ തലതല്ലി കരയുന്ന പ്രവാസം..

പ്രയാസങ്ങള്‍ പെയ്തോഴിയാത്ത പ്രവാസജന്മങ്ങള്ക്ക് എന്റെ പ്രണാമം....

No comments:

Post a Comment