Wednesday 30 July 2014

സുധാകരായനം - എഴുത്ത്...


ചേരിചേരാനയത്തിന്റെ ഭാഗമായി പരസ്പരം ഒത്തുചേരാതെ നിന്ന വെടക്കുകള്‍ ചേരിതിരിഞ്ഞു ചേരികളില്‍ വസിച്ച വടക്കാഞ്ചേരിയുടെ സ്ഥലനാമചരിത്രങ്ങളുടെയും വവ്യക്തിപ്രഭാവകഥകളുടെയും നൂറുകണക്കിന് കഥാബീജങ്ങള്മായി, ഉള്ളിലിരുന്നു കൈ കാലിട്ടടിക്കുന്ന സൃഷ്ടിയുടെ പേറ്റുനോവ് കൊണ്ട് ശ്വാസം മുട്ടി, നാടിന്റെ കഥയെഴുതാനിരുന്നു. പക്ഷെ എത്ര ശ്രമിച്ചിട്ടും ഒരു തുടക്കം കിട്ടുന്നില്ല. അക്ഷരങ്ങള്‍ പിണങ്ങി, വൈകിവന്ന നവവരനെ പാടവരമ്പില്‍ വെച്ച് തന്നെ കണ്ട നാടന്‍പെണ്ണിനെ പോലെ, നോക്കിയും നോക്കാതെയും വാതില്‍മറവില്‍ തലതാഴ്ത്തി അകന്നു പാതിമറഞ്ഞു നിന്നു. ഇണക്കാനും മെരുക്കനുമുള്ള എന്റെ ശ്രമങ്ങള്‍ ജലരേഖകളായി മാഞ്ഞലിഞ്ഞുപോയി. മര്‍മവിദഗ്ദ്ധനായ നമ്പൂതിരി വേളി കഴിച്ചപോലെ എവിടെ തൊടണം എങ്ങിനെ തുടങ്ങണം എന്ന് നിശ്ചയമില്ലാതെ, അനുദിനം മരുഭൂമിയായി കൊണ്ടിരിക്കുന്ന, നെറുകയിലെ പൂര്‍ണചന്ദ്രനില്‍ നിന്ന് പലയിടത്തെക്കും ഇടവഴികള്‍ വെട്ടി കൊണ്ടിരിക്കുന്ന തലമുടി വട്ടത്തില്‍ ചുഴറ്റി പിടിച്ചു വലിച്ചു സിഗരറ്റും പുകച്ചു ഞാനിരുന്നു.

ഗുരുക്കന്മാരെപോലെ ഞാന്‍ നെഞ്ചിലെറ്റി നടക്കുന്ന വാസുദേവന്‍ നായരോ, രാധാകൃഷ്ണനോ മുകുന്ദനോ ആരും ആശിര്‍വദിച്ചില്ല. വിവാഹവാര്‍ഷികം മറന്നു പോയ ഭര്ത്താവിനോടുള്ള ഭാര്യയുടെ പെരുമാറ്റം പോലെ വാക്കുകള്‍ പിണങ്ങി മുഖം വീര്‍പിച്ചു, മൂക്ക് പിഴിയാന്‍ വെന്ബി നിന്നു. മേശപുറത്തു വെള്ളകടലാസ് മഷി പുരളാതെ, വര്‍ണങ്ങളും വരകളും ഇല്ലാതെപോയ എന്റെ ബാല്യംപോലെ വിളറി വെളുത്ത് വെറുത്തു കിടന്നു. ഞാന്‍ സന്കടപെട്ടു;

മലയാള ഭാഷതന്‍ മാദകഭംഗിഎന്നെ നോക്കി കണ്ചിമ്മി, കടക്കെണ്ണുറിഞ്ഞു, മലര്‍മന്ദഹാസം പൊഴിക്കതെന്താണ്?

മമ മുന്നില്‍ നിന്നു മതിമോഹന ശുഭനര്‍ത്തനമാടാന്‍ മടിക്കുന്നതെന്തിനാണ്..?

കനക ചിലന്കയനിഞ്ഞു കാഞ്ചന കാഞ്ചി വിടര്‍ത്താതെന്താണ്..?

ഒരു ഉത്തരത്തിനായി പരതുംബോഴാനു Robert Frost ന്റെ ഈ വരികളില്‍ മിഴികള്ടക്കിയത്......

Two roads diverged in a wood, and I—
I took the one less traveled by,
And that has made all the difference.....

ജീവിതത്തിന്റെ വഴിത്തിരിവുകളില്‍, സനിഗ്ധഘട്ടങ്ങളില്‍, ഒരു തീരുമാനമെടുക്കാനാവാതെ ശങ്കിച്ച് നില്‍ക്കുന്ന അവസ്ഥ പലപ്പോഴും ജീവിതത്തില്ണ്ടാവുന്നു. തിരക്കുള്ള തുണികടയിലും ഹോട്ടലിലും നല്ലതും ലാഭവും പ്രതീക്ഷിച്ചു ഇടിച്ചു കയറുന്ന അതെ യുക്തി വെച്ച്, കൂടുതല്‍ പേരും പോയ വഴികളിലൂടെ പോകാന്‍ ശ്രമിക്കുന്നു. ഇത്രയും പേര്‍ക്ക് അബദ്ധം പിണയില്ല എന്ന വിശ്വാസത്തിന്റെ അബദ്ധം.

കവിയെ പോലെതന്നെ ലോകത്ത് മുന്നേറിയവരെല്ലാം തിരഞ്ഞെടുത്തത് അധികമാരും സഞ്ചരിക്കാത്ത ഒരു വഴിയാണ്. ആ തീരുമാനം അവരുടെ ജീവിതം മറ്റുള്ളവരില്‍ നിന്ന് തികച്ചും വ്യത്യ്സതമാക്കി. സാധാരണക്കാരനായ സുധാകരന്‍ എല്ലാവരും പോകുന്ന വഴിയെ പോയി ആള്‍കൂട്ടത്തില്‍ ഒരുവനായി തീര്‍ന്നു.

തന്റോതായ ഒന്നുമില്ലാത്ത, തനിമയില്ലാത്ത, കടല്‍തീരത്തെ മണല്‍തരിപോലെ ഒരു ജന്മമായി തീര്‍ന്നു.

ആല്‍മവിശ്വാസമില്ലാത്തവന്റെ ദുര്യോഗം; നിയോഗമില്ലാത്തവന്റെ യോഗവും!!!

No comments:

Post a Comment