Wednesday 30 July 2014

ചുവരിലെ ചവര്‍...

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടൊക്കെ പൂത്തമരങ്ങള്‍ മാത്രം എന്ന് പറഞ്ഞത് പോലെ മുഖപുസ്തകത്തില്‍ എവിടെ നോക്കിയാലും കവിതകള്‍ കണ്ടു വിജ്രംഭിതനായും, 
അവര്‍ക്ക് കിട്ടുന്ന നൂറു കണക്കിന് ഇഷ്ടങ്ങളില്‍ പ്രലോഭിക്കപെട്ടും 
ചുവന്നു തുടുത്ത ഹൃദയങ്ങള്‍ വാരിവിതറുന്ന തരുണീമണികളെ കണ്ടു പ്രകോപിക്കപ്പെട്ടും, 
എന്റെ എഴുത്തുകള്‍ എന്തിനു കൊള്ളാമെന്നുള്ള ഭാവത്തില്‍ കുണ്ടിതപ്പെട്ടും 
ശ്രേഷ്ഠകവികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടും
ഒ എന്‍ വി മുതല്‍ കാട്ടാക്കട വരെയുള്ളവരെ മനസ്സില്‍ ഗുരുസ്ഥാനത്തു നിര്‍ത്തി, പതിനെട്ടാം വയസ്സില്‍ പ്രണയിനിക്കായി ഒരു പ്രണയഗാനം എഴുതി കവിതയെ എന്നെന്നേക്കുമായി പണ്ടാരമടക്കിയ ഞാന്‍,
മുനയൊടിച്ചുവെച്ച കാല്പനികതൂലികയെ പൊടിപുറത്തെടുത്തു ഒരു കവിതയെഴുതി, ഇരുപത്തഞ്ചു വര്‍ഷമായി വായിക്കുന്ന കലാകൌമുദിക്ക് അയച്ചു കൊടുത്തു.

ചുമരിലെറിഞ്ഞ പന്ത് പോലെ അത് തിരിച്ചു വന്നു; ഒരു കുറിപ്പോട്കൂടി..

" ചപ്പുചവറുകള്‍ സ്വന്തം വീട്ടില്‍ സംസക്കരിക്കേണ്ടാതാണ്!!!".

കൂടാതെ അതിന്റെ ഒരു കോപ്പി മേല്‍നടപടികള്‍ക്കായി തിരുവനന്തപുരം കോര്‍പോറഷന്‍റെ ആരാധ്യയായിരുന്ന മേയര്‍ ചന്ദ്രിക മാഡത്തിനും

No comments:

Post a Comment