Tuesday 11 June 2013

അബ്ബാസ്‌, ദി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഓഫ് ഫേസ് ബുക്ക്‌.......,..!!







അബ്ബാസ്‌, ദി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഓഫ് ഫേസ് ബുക്ക്‌.....


അബ്ബാസ്‌,
കുബ്ബൂസ്സിനെ വെറക്കുന്നവരുടെയിടയില്‍, അതിനെ തന്‍റെ
പ്രാണപ്രേയസിയെ പോലെ തന്നെ പ്രണയിക്കുന്ന ഒരു വരുത്തന്‍
ആ പ്രണയത്തെ താമരനൂലിനാല്‍ മിന്നുകെട്ടി
ഹൃദയത്തിന്റെ ശ്രീകോവിലില്‍ പ്രതിഷ്ടിച്ചവന്‍..
ജീവിതഗന്ധിയായ അനുഭവകഥകള്‍കോണ്ടും
നര്‍മ്മത്തില്‍ ചാലിച്ച നിരീക്ഷണങ്ങള്‍ കൊണ്ടും
മുഖപുസ്തകത്തില്‍ കഥാസരിത്സാഗരം തീര്‍ത്തവനിവന്‍...
മുഖപുസ്തകത്തിലെ ആമുഖം; ഫലശ്രുതിയും...
മുഖപുസ്തക സൌഹൃദസദസ്സില്‍ കമ്രനക്ഷത്രമായ്
വിരാജിക്കുന്ന നിനക്ക് പകരം വെക്കാന്‍ ആരുണ്ട്‌.....?
ക്രിക്കെറ്റില്‍ വിനയത്തിന്‍റെ പ്രതീകമായ സച്ചിനു തുല്യം;
നടനകാന്തിയിലിവന്‍ കമലഹാസന്‍...
സ്വരമാധുരിയിലിവന്‍ ഗാനഗന്ധര്‍വന്‍,
നര്‍മത്തില്‍ വടക്കേകൂട്ടാലക്കാരനിവന്‍..
കാല്പന്തില്‍ മറഡോണക്ക് തുല്യം;
എഴുത്തില്‍ വാസുദേവ ജന്മം.
നിത്യഹരിതം ഇവന്റെ രചനകള്‍,
നിത്യയൗവ്വനം കല്‍പ്പനകള്‍ ...
ഋജുവായ കല്പനകള്‍,
ലളിതമായ വാക്കുകളില്‍ പകര്‍ത്തി
ഹൃദയത്തിലെക്കിറങ്ങുന്ന ഗതകാലസ്മൃതികളുടെ
നൊമ്പരകാഴ്ചകള്‍ കൊണ്ട് അനുവാചകഹൃദയങ്ങള്‍
കീഴടക്കിയ മഹാമാന്ത്രികന്‍; കുബൂസ്സിനെ പ്രനയിക്കെണ്ടിവന്ന പ്രവാസിയായ  അബ്ബാസ്‌.
നിര്‍മലമായ നിഷ്കളങ്കനര്‍മം കൊണ്ട് ലോലഹൃദയങ്ങള്‍ കീഴടക്കി,
സരസ്വതിദേവി വിളയാടുന്ന വിരല്‍തുമ്പില്‍ നിന്നും
പെയ്തൊഴിയാത്ത മഴപോലെ  അക്ഷരങ്ങളുടെ ജലധാരയോഴുക്കി
വ്രണിത-വിരഹഹൃദയങ്ങള്‍ക്ക് സാന്ത്വനമേകിയവാന്‍
കുബ്ബൂസ്സിനെ പ്രണയിക്കേണ്ടി വന്ന പെരിന്തല്‍മണ്ണക്കാരന്‍ അബ്ബാസ്...
ഓം കാരത്തിന്റെ നാദവും പൊരുളും
പേരിലും നാവിലും അക്ഷരത്തിലും ചേര്‍ത്ത്
ഇന്ദ്രജാലപ്രകടനം നടത്തുന്ന ദേവജന്മം, ശ്രി അബ്ബാസ്‌ ഓം.....
ചരിത്രത്താളുകളില്‍ ഇവന്റെ നാമം
സുവര്‍ണലിപികളാല്‍ രഖപെടുതതട്ടെ...
മുഖപുസ്തകത്തിലെ ഓരോ താളിലും
ഇവന്റെ നാമം വെട്ടിതിളങ്ങട്ടെ..
അക്ഷരമോഴിയാത്ത ആവാനാഴിയുമായി,
നര്‍മ്മതിന്റെയും നൊമ്പരങ്ങളുടെയും
കവച്ച കുണ്ഡലങ്ങള്മായി പിറന്ന,
അബ്ബാസ്സിക്കയുടെ വിജയഗാഥകള്‍ പാടിയും
പറഞ്ഞും രസിച്ചും ഊറ്റം കൊള്ളട്ടെ വരും തലമുറകള്‍,
കഥ തുടരുക വ്യാസാ, ഇനിയുമിനിയും...
പുഷ്പവൃഷ്ടി നടത്തട്ടെ ദേവര്‍ഷകള്‍,
വാരിചോരിയട്ടെ അനുഗ്രാഹശിസ്സുകള്‍ നിന്നില്‍ മാലാഖമാര്‍...
നേരെ മടക്കിയ വെറ്റിലയില്‍ പൊതിഞ്ഞ
പഴകി മുഷിഞ്ഞു നിറം മങ്ങിയ, ഈ അഞ്ചു രൂപ,മനനം ചെയ്തു, മന്ത്രം ചൊല്ലി, പുഷ്പങ്ങളര്‍പ്പിച്ചു,
നീ തരുന്ന നിവേദ്യത്തിനു പകരമായി, കാണിക്കയായി,
ദക്ഷിണയായി സമര്‍പ്പിക്കുന്നു...
സ്വീകരിക്കുക ലക്ഷ്മണാ,
 ജേഷ്ഠസഹോദരനായ സുധാകരന്‍ കൈക്കൂപ്പി നമിക്കുന്നു,
 നമ്രശേഷനായി നില്‍ക്കുന്നു,
 നെറുകയില്‍ കൈ വെച്ചു പറയുന്നു,
നീ ഇനിയും ദൂരങ്ങള്‍ താണ്ടും,
ഉയരങ്ങള്‍ കീഴടക്കും,
വളര്‍ന്നു വിശ്വരൂപം പൂകും
അബ്ബാസ്സെന്ന നാമം ലോകമറിയും
ലോകം നിന്‍ മുന്നില്‍ നിര്‍നിമെഷരായ്‌ നില്‍ക്കും..
അബ്ബാസ്‌,
നീ കുബ്ബൂസ്സിനെ പ്രണയിച്ചു കൊണ്ടിരിക്കുക, ഞങ്ങള്‍ നിന്നെ പ്രണയിക്കാം ....
ആദരവോടെ, സ്നേഹത്തോടെ, വാല്‍സല്യത്തോടെ വടക്കാഞ്ചേരി......

4 comments:

  1. സത്യം...... ചിരിപ്പിച്ചും, ചിന്തിപ്പിച്ചും, ഇടയ്ക്ക് കണ്ണ് നനയിച്ചും അബ്ബാസിക്ക....

    ReplyDelete
  2. നിസാരമെന്നു കരുതുന്ന ഖുബ്സിനു വല്ലാത്ത രുചിയാണ്, വിശക്കുമ്പോൾ മാത്രം കഴിച്ചാൽ.

    എത്ര വീര്ത്തിരുന്നാലും നല്ല രുചിയാണ് ഈ 'ഖുബൂസി'ന്റെ രചനകൾ. പിന്നേം പിന്നേം ആർത്തിയോടെ തിന്നാനുള്ള ഒരു രുചി. ...!!

    ReplyDelete
  3. അബ്ബാസിനെ തപ്പി പോയപ്പോൾ ആണ് എനിക്കീ മുകപുസ്ടകത്തെ സ്നേഹിക്കാനും സുടെട്ടനെ പോലെ ഉള്ള മഹാമേരുക്കളെ ഒന്ന് കണ്ടുമുട്ടാനും യോഗം ഉണ്ടായതു

    ReplyDelete
  4. സത്യം...... ചിരിപ്പിച്ചും, ചിന്തിപ്പിച്ചും, ഇടയ്ക്ക് കണ്ണ് നനയിച്ചും

    ReplyDelete