Wednesday 30 July 2014

സ്നേഹഹിമം......

ഉണ്ണാത്ത അരവയറാണ് അമ്മയെന്കില്‍
ജീവിതയാത്രയിലെ പാഥേയമാണച്ചന്‍.

വഴിതിരുവുകളില്‍ നോട്ടമെറിയുന്ന വഴികണ്ണാണ് അമ്മയെന്കില്‍;
കാലടിയോച്ച കേള്‍ക്കാന്‍ ഉറക്കമോഴിച്ച രാവുകളാണച്ഛന്‍.

സ്നേഹം ചാലിച്ചമൃതൂട്ടിയ മാറിടമാണമ്മയെന്കില്‍;
അടക്കിപിടിച്ച സ്നേഹവയ്പുകളുടെ വര്‍ഷമേഘമാണച്ഛന്‍.

ഒന്‍പതു മാസം തോട്ടിലിട്ടാട്ടിയ നന്മമരമാണമ്മയെങ്കില്‍;
ഒന്‍പതു വര്‍ഷക്കാലം നെന്ചിലിട്ടു ചൂടേറ്റിയുറക്കിയ തണല്‍മരമാണച്ചന്‍

കണ്ണും പൂട്ടിയുറങ്ങാന്‍ താരാട്ടുപാടിയ വിരല്പാടുകളാണമ്മയെങ്കില്‍,
തേങ്ങിതളര്‍ന്നുറങ്ങിയ രാവുകളില്‍ തോട്ടുണര്‍ത്താതെ തഴുകിതലോടിയ കൈതാങ്ങാണച്ചന്‍

ആര്‍ത്തലച്ചുപെയുന്ന അമ്മയെന്ന സ്നേഹമഴയില്‍ വഴിതെറ്റുന്ന സ്നേഹരൂപങ്ങളെ കയ്യകലത്തിലാക്കി, സ്നേഹതുടിപ്പുകള്‍ ഒതുക്കിയടക്കി, വിരല്‍പോലുമറിയാതെ കണ്‍തുടക്കുന്നതാണച്ചന്‍......!!!

കനലെരിയുന്ന നേരിപ്പോടിന്‍ ജ്വലകളില്‍ സ്വയമെരിയുന്നവനെ

അച്ചനെന്നു പേരിട്ടവനും ഒരച്ചനായിരുന്നിരിക്കണം!!!

No comments:

Post a Comment