Wednesday 12 June 2013

സുധാകരന്‍ ..............


ഒന്‍പതുമാസം, അമ്മയുടെ ഗര്‍ഭഗേഹത്തില്‍ ഹൃദയതാളങ്ങള്‍ ഏറ്റുവാങ്ങി സസുഖം വാണശേഷം, വയറ്റാട്ടി നാണിതള്ള തന്റെ ചളി നിറഞ്ഞ നഖമുള്ള പരുപരുത്ത കൈകള്‍ കൊണ്ട് പിടിച്ചു വലിച്ചു ഇഹലോകത്തെക്ക്  എടുത്തിട്ടു. നല്ല ഉഷ്ണമുള്ള മേടമാസത്തിലെ ഒരു പുലര്‍ച്ചയിലാണ്  ഞാനെന്ന ദേവാസുരജന്മം പിറവികൊണ്ടത്.  മേടം മുപ്പത്തിയൊന്നും മെയ്‌ പതിമൂന്നും. ഒന്നും മൂന്നും കൂട്ടിയാല്‍ നാല്. അനിഴം നക്ഷത്രവും ടോറസ് രാശിയും ചേര്‍ന്ന് എന്നെ പതിമൂന്നിന്റെ പല്‍മവ്യൂഹത്തില്‍ തളച്ചിട്ടു.   അമ്മയുടെ കരച്ചിലടങ്ങാന്‍ കാത്തു നില്‍ക്കാതെ ഞാന്‍ ആ വീട്ടില്‍ ആദ്യപിറവിയുടെ  കാഹളനാദം  മുഴക്കി.
ആ കരച്ചിലില്‍ അമ്മ വേദനകള്‍ മറന്നു,
ധാരധാരയായോഴുകുന്ന കണ്ണീരിനു നക്ഷത്ര തിളക്കം,
ഉപ്പിന് പകരം മധുരം കിനിയുന്ന മിഴിനീര്‍ത്തുള്ളികള്‍..
കഷ്ടപാടിന്റെ, വിയര്‍പ്പിന്റെ, വേദനകളുടെ കണ്ണുനീരിന് പകരം അമ്മക്ക് കിട്ടിയ ആദ്യത്തെ മിഴിനീര്‍മധുരം....
നിര്‍വൃതിയുടെ പുളകചാര്‍ത്തു,
സ്ത്രീ അമ്മയാകുന്ന ധന്യനിമിഷം,
സ്ത്രീക്ക് അര്‍ത്ഥപൂര്‍ണത വരുന്ന അസുലഭ മുഹൂര്‍ത്തം.

വയ്ക്കോല്‍ മേഞ്ഞ പുരയില്‍ ഞാന്‍ അമ്മിഞ്ഞപാലും, വയമ്പും ചാണകമെഴുതിയ തറയിലെ ഒണക്കചാണകവും  അതിലൂടെ അരിച്ചു നീങ്ങുന്ന ജീവികളെയും പിടിച്ചു തിന്നു വളര്‍ന്നു. കിടന്നും കമിഴ്ന്നും ഇരുന്നും എണീട്ടും നടന്നും സുധമോന്‍ ശൈശവഘട്ടങ്ങള്‍ താണ്ടുകയായിരുന്നു. ഓരോ ഘട്ടങ്ങളിലും അമ്മ പറഞ്ഞു : ദേ ന്റെ മോന്‍ കമിഴ്ന്നു, ദേ ന്റെ മോന്‍ എനീറ്റിരിക്ക്നു... അമ്മയുടെ കറുപ്പ് പടര്‍ന്ന കണ്ണുകളില്‍ കൌമാരത്തിന്റെ തിളക്കവും തുടിപ്പും തിരികെ വരുകയായിരുന്നു. സൊകാര്യ സമ്പത്തായി ഇന്നും ഈ ഓര്‍മ്മകള്‍ ഒറ്റയ്ക്ക് ജീവിക്കുന്ന അമ്മക്ക് താരാട്ടുപാട്ടാകുന്നു. "കണ്ണും പൂട്ടിയുറങ്ങുക നീയെന്‍, കണ്ണേ പുന്നാര പോന്നു മകനെ.." എന്ന് പാടികൊണ്ടിരിക്കുമ്പോള്‍ എന്നെക്കാള്‍ മുന്‍പേ അമ്മ ഉറങ്ങുമായിരുന്നു. അമ്മയുടെ പാട്ടിന്റെ മൂളലുകള്‍ ഞാനേറ്റു മൂളുകയും അമ്മ അധ്വാനത്തിന്റെ തളര്‍ച്ചയില്‍ മയങ്ങിപോവുകയുമായിരുന്നു.

പിന്നെ വളര്‍ച്ചയുടെ കാലങ്ങള്‍, സ്കൂളും കോളേജുമായി പതിനഞ്ചു വര്‍ഷം. അതൊക്കെ ഗതാകാലസ്മ്രുതികഥകളായി വരുന്നതിനാല്‍ വിവരിക്കുന്നില്ല. ദാരിദ്ര്യവും അപകര്‍ഷതയും അവഗണനയുമോക്കെയായി പിടിച്ചു നിന്നു, പടവെട്ടി, ഇങ്ങുവരെയെത്തി.. ഇന്ന് സ്വര്‍ഗമാണ്. ഭൌതികമായ നേട്ടങ്ങളാണ് സമൃദ്ധിയെന്കില്‍ ഞാനിന്നും ദാരിദ്രനാണ്. എന്റെ കണ്ണില്‍ ഞാന്‍ രാജാവാണ്, കവചകുണ്ഡലങ്ങളില്ലാതെ, സൂര്യതേജസ്സില്ലാതെ, കുലമഹിമയും പൈതൃക സമ്പത്തുമില്ലാതെ പിറന്നു വീണവന്‍. ചോരചിന്താതെ,  വിയര്‍പ്പൊഴുക്കി പടവെട്ടി പിടിച്ച സാമ്രാജ്യത്തിലെ സ്വയം പട്ടാഭിഷേകം നടത്തി  വാഴിച്ച ചക്രവര്‍ത്തി..

ഒരു എഴുത്തുകാരനാകാന്‍ കൌമാരത്തില്‍ ഒരുപാട് ശ്രമിച്ചതാണ്, അനുവാചകരുടെ ഭാഗ്യംകൊണ്ടു ആയില്ല. ഇനിയിപ്പോ ആയിരുന്നാലും ഞാന്‍ സുധാകരന്‍ തന്നെ. എന്റെ ജീവിതം ഇതൊക്കെ തന്നെ. എനിക്ക് നഷ്ടബോധമില്ല, മൈനസ്സില്‍ നിന്ന് വന്നവന് കിട്ടുന്നതെല്ലാം പ്ലസ്‌ ആണ്. ഞാന്‍ ഒരു എഴുത്തുകാരനല്ല,  നിങ്ങള്‍ വായനക്കാരുമല്ല. ഊണ് കഴിഞ്ഞു  ഉച്ചക്കു കൂട്ടം കൂടിയിരുന്നു പേന്‍ നോക്കുകയും ഒപ്പം   കുശുംബും കുന്നായ്മയും പറയുന്ന പാലക്കാടന്‍ ഗ്രാമങ്ങളിലെ പെണ്ണുങ്ങളെപോലെ ഞാന്‍ എന്തൊക്കെയോ നിങ്ങളുമായി  പങ്കുവെക്കുന്നു. അതില്‍ ചിരിയുണ്ടു, വിതംബുലുണ്ട്, സത്യമുണ്ട്, തത്വമുണ്ട്, വികരവിസ്ഫോടനങ്ങളുണ്ട്.   ഞാന്‍ പണ്ട് പറഞ്ഞപോലെ നിങ്ങളുടെ ചിന്തകള്‍ എന്നിലൂടെ പുറത്തു വരുന്നു, ശബ്ദവര്‍ദ്ധിനീയായ ഒരു ഉച്ചഭാഷിണി,  അത്രയെ ഉള്ളൂ.. 

ഞാന്‍ എന്റെ സാമ്രാജ്യത്തിലെ ചക്രവര്‍ത്തിയാണ്, നിങ്ങളെയോരുരുത്തരെയും പോലെ തന്നെ. എന്നെ ഞാനായി, എന്റെ എല്ലാ കുറവുകളോടും കൂടി തന്നെ സ്വീകരിക്കുക. ഒരുപക്ഷെ എന്റെ കുറവുകളാവും എന്റെ ഏറ്റവും വലിയ ആകര്‍ഷണം.. ഈ കുറവുകളെ പര്‍വതീകരിച്ച് നിങ്ങളുടെ മനസ്സില്‍ ഒരു സ്ഥാനം നേടിയെടുക്കുക എന്നതില്‍ എത്രത്തോളം വിജയിച്ചുവെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്.. ഇനിയെന്‍റെ വാക്കും വചനവും പോരുളുമെല്ലാം എല്ലാം നിങ്ങളുടെ കൈകളിലാണ്.. ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുമെന്നാണ് പ്രതീക്ഷ; അഭിലാഷവും..

സ്നേഹിക്കുക, അനുഗ്രഹിക്കുക, ആശിര്‍വദിക്കുക..
എന്നെയും,
എഴുത്തിനെയും
എന്റെ ദേശമായ വടക്കാന്ചെരിയെയും...
സസ്നേഹം, സുധാകരന്‍, വടക്കാഞ്ചേരി..



56 comments:

  1. എല്ലാ ആശിര്‍വാദങ്ങളും.... :) fb യില്‍ ലഭിക്കുന്ന സര്‍വ്വ സമ്മതിയും അംഗീകാരവും ഇവിടെയും ഉണ്ടാകും..

    ReplyDelete
    Replies
    1. നന്ദി അനില്‍ ജി..

      Delete
  2. ആശംസകള്‍ സുധേട്ടാ.. നന്മകള്‍ നേരുന്നു..

    ReplyDelete
  3. എഴുത്തുകള്‍ നന്നാവാന്‍ ഡിങ്കനോട് പ്രാര്‍ഥിക്കാം.....
    സര്‍വ്വ മംഗലാനി ഭവന്തു.......!!!

    ReplyDelete
    Replies
    1. നന്ദി മധു ഭായ്..

      Delete
  4. ആഹ നിങ്ങളും ബൂലോകത്ത് ഉണ്ടായിരുന്നോ ?

    ReplyDelete
    Replies
    1. ദാ ഇപ്പൊ വന്നു ചാടിയതെ ഉള്ളൂ..

      Delete
  5. അഭിവാദ്യങ്ങൾ

    ReplyDelete
    Replies
    1. നന്ദി ദീപു. ലാല്‍ സലാം

      Delete
  6. ഇതെന്ന് സംഭവിച്ചു എഫ്ബിയിൽ ലിങ്ക് കണ്ടില്ലല്ലോ..നന്നായി..തുടരുക ആശംസകൾ.....

    ReplyDelete
    Replies
    1. ഇപ്പൊ ഇട്ടിട്ടുണ്ട് സര്‍.. സന്തോഷം

      Delete
  7. Thanks...eni post thiranju vayikkanda...nere evide vannal mathiyallo...

    ReplyDelete
  8. പൊളിച്ചെഴുതി പൊളിച്ചടുക്കു സുധേട്ടാ

    ReplyDelete
    Replies
    1. പൊളിക്കാന്‍ സുഖമാണ്, അടുക്കാനാണ് ബുദ്ധിമുട്ട്. ഹ ഹ . നന്ദി.

      Delete
  9. സുധേട്ടാ എല്ലാ ഭാവുകങ്ങളും നേരുന്നു...എഴുതുക ഒരുപാട്,വായിക്കാൻ ഞങ്ങളുണ്ട്.
    സസ്നേഹം നസീർ ...

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍

    പുതിയ ഒരു ബ്ലോഗ് അണ്ടര്‍വേള്‍ഡ് രൂപപ്പെടട്ടെ..!!
    വ്യവസ്ഥാപിത ബ്ലോഗറന്മാര്‍ക്ക് ഒരു താക്കീതായി നുമ്മളൊക്കെ എന്നും ഉണ്ടാവും..

    പരസ്പരമുള്ള പുറം ചൊറിയലുകളില്‍ സുഖിക്കാതെ..വിമര്‍ശനാത്മകമായ അഭിപ്രായങ്ങളുമായി എഴുത്തിന്റെ മൂര്‍ച്ച കൂട്ടാന്‍ എല്ലാ ആശസകളും..

    ReplyDelete
    Replies
    1. ലക് കൂടെയുണ്ടെങ്കില്‍ പിന്നെ പെടിയെന്തിനു..

      Delete
  12. സുധാകരേട്ടന് എന്റെ എല്ലാ വിധ ആശംസകളും നേരുന്നു ................

    ReplyDelete
  13. നന്നായി മാഷേ......ഇനിയും കൂടുതല്‍ .കൂടുതല്‍ .എഴുതുവാൻ കരുത്ത് നൽകട്ടെ .......അഭിനന്ദനങ്ങൾ....

    ReplyDelete
  14. ആശംസകള്‍ സുധാകരേട്ടാ... ഇങ്ങള് എഴുതി തകര്‍ക്ക്....

    ReplyDelete
    Replies
    1. ഇങ്ങള് ഇടക്ക് എന്റെ വാളില്‍ വന്നു ഗര്ജ്ജിച്ചാല്‍ ഞാന്‍ എഴുതാം.

      Delete
  15. This comment has been removed by the author.

    ReplyDelete
    Replies
    1. നന്ദി ഗിര്‍ിഷ്

      Delete
  16. നന്മകള്‍ നേരുന്നു.ഇനിയും കൂടുതല്‍ .കൂടുതല്‍ .എഴുതുവാൻ കരുത്ത് നൽകട്ടെ .......അഭിനന്ദനങ്ങൾ....എല്ലാ ഭാവുകങ്ങളും നേരുന്നു

    ReplyDelete
  17. ഞാനിപ്പോ എന്താ എഴുതാ ...............എന്റെ കൈ വിറക്കുന്നല്ലോ ന്റെ ദൈവേ .........
    നന്നായി വരും ...............ആരെല്ലാമോ എഴുതാൻ കൊതിച്ചു ഒരിക്കലും എഴുതി മുഴുമിക്കാൻ കഴിയാതെ പോയ വാക്കുകൾ സുധാകര യാനത്തിലൂടെ സഹൃദയ സമക്ഷം വന്നിടുമ്പോൾ

    ദൈവം ചിലപ്പോൾ എങ്കിലും ചിലരുടെ വാക്കുകളിൽ കൂടെയും എഴുത്തിൽ കൂടെയും തന്റെ സാന്നിധ്യം മനുജരിൽ എത്തിക്കും എന്ന് ബോധ്യപെടുന്ന നിമിഷങ്ങളിൽ ......എന്റെ ചെറിയ പ്രാർത്ഥനകൾ ........അനസ്യുധം തുടരുന്ന ആശംസാ മാരികൾക്കിടയിൽ ചെറിയ ഒരു മഞ്ഞു തുള്ളിയായി അങ്ങിൽ പതിക്കുന്നു എന്ന് തിരിച്ചറിയുമ്പോൾ ഞാൻ ധന്യനാകുന്നു ..ജീവിതം നന്മ പേരാർ ആയി ഒഴുകി കൊണ്ടേയിരിക്കുന്നു

    ReplyDelete
  18. ബൂലോകത്തെയും ചക്രവര്‍ത്തിയായി നീണാള്‍ വാഴ്ക .നോമിന്റെ അനുഗ്രഹം, ഇപ്പോഴും എപ്പോഴും ഉണ്ടാകും : സ്വാമി രഞ്ജിത്താനന്ദ പരമാനന്ദ തിരുവടികള്‍

    ReplyDelete
  19. ആശംസകൾ സുധേട്ടാ.

    ReplyDelete
  20. എന്നെ അറിയിച്ചില്ല...ഞാന്‍ അറിഞ്ഞില്ല....പിണക്കമാണ്‌...എന്നാലും ആശംസകള്‍...

    ReplyDelete
  21. സുധാകരേട്ട.... എല്ലാവിധ ആശംസകളും...!!

    ReplyDelete
  22. അവതരണ്ണം ഒരു ബാലികേറാം മലയല്ല എന്ന് താങ്കൾ ഫേസ് ബുക്കിലൂടെ തെളിയിച്ചു....അത് പോലെ തന്നെ തെളിഞ്ഞ സാഹിത്യവും ,അത് രണ്ടുമാണ് വായനക്കാർക്ക് വേണ്ടത് ....എല്ലാവിധ ഭാവുകങ്ങളും....sreejith kalarickal

    ReplyDelete
  23. ആശംസകൾ സുധാകരേട്ടാ ...

    ReplyDelete
  24. എല്ലാവിധ ആശംസകളും നേരുന്നു.......

    ReplyDelete
  25. good start... all the best. will be around here

    ReplyDelete
  26. എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

    ReplyDelete
  27. This comment has been removed by the author.

    ReplyDelete
  28. This comment has been removed by the author.

    ReplyDelete
  29. നന്നായി ചേട്ടാ,ആശംസകള്‍....,,,,

    ReplyDelete
  30. ആശംസകള്‍..,.. നൂറു നൂറാശംസകള്‍..

    ReplyDelete
  31. ഗംഭീരാവണം ട്ടോ കാര്യങ്ങൾ ..
    ആശീർവാദങ്ങളും അഭിനന്ദനങ്ങളും ...

    ReplyDelete
  32. ...ആശംസകള്‍ ,,,ഒരുപാട് തരുന്നു സുധായ്ക്ക്ഉം ഈ ബ്ലോഗിനും,,എഴുത്തിന്റെ പുതിയ തലങ്ങള്‍ക്കുള്ള പ്രചോദനമാവട്ടെ ഇത് ...

    ReplyDelete
  33. This comment has been removed by the author.

    ReplyDelete
  34. അയനം നിര്‍വിഘ്നം തുടരട്ടെ ..

    ReplyDelete
  35. എഴുത്തിനെ പണ്ടേ ഇഷ്ട്ടമാണ് ,ഇപ്പൊ സുധാകരെട്ടനെയും , ആശംസകള്‍

    ReplyDelete
  36. All the Best :)

    ReplyDelete