Tuesday 16 July 2013

തൃഷ്ണ...



 ഡിഗ്രിക്ക് കോളേജില്‍ പടിക്കുമ്പോള്‍ ഒരു ടീച്ചര്‍ ഉണ്ടായിരുന്നു. കിളരം കുറഞ്ഞ, എണണ കറപ്പുള്ള, ചന്തിക്ക് താഴേവരെ മുടിയുള്ള, മുഖകുരുക്കളും, പൊട്ടിച്ച കുരുക്കള്‍ അവശേഷിപ്പിച്ച പാടുകളും നിറഞ്ഞ മുഖമുള്ള ഒരു പാവം മാലാഖ ( കറുത്ത മാലാഖമാരും ഉണ്ട്) .  ഉടയാടകളുടെ ആകര്ഷണമില്ലാത്ത, കോലന്‍ മുടിയുള്ള, ദാരിദ്രവാസിയോടു ടീച്ചര്‍ക്ക്‌ എന്നാണ് മമത തോന്നി തുടങ്ങിയത് എന്നറിയില്ല. പട്ടിണിക്കാരനോടുള്ള സഹതാപവും, സാഹിത്യ വസനയോടുള്ള ആരാധനയും വാത്സല്യത്തിന്റെ രൂപത്തില്‍ വന്നതാകും എന്നാണ് ഞാന്‍ കരുതിയത്‌.

പക്ഷെ സംഗതി പ്രണയമായിരുന്നു.

റെക്കോര്‍ഡ്‌ ഒപ്പിടാന്‍ പോയ എന്‍റെ കവിളില്‍ തലോടിയപ്പോള്‍ ഓമനിച്ചതാനെന്നു ഞാന്‍ കരുതി. ലാബില്‍ വാരിയെല്ലിനിടയില്‍ നുള്ളിയപ്പോള്‍ കളിതമാശയാനെന്നും.

ബീക്കരുകളും ടെസ്റ്റ്‌ ടൂബുകളും നിറഞ്ഞ ലാബിന്റെ മൂലയില്‍, ഇരുട്ടില്‍, അപ്രതീക്ഷിതമായി വലിച്ചടുപ്പിച്ചമ്പോള്‍, വയറ്റില്‍ തീ ആളി കത്തി. ഇരുട്ടിലും തിളങ്ങുന്ന കണ്ണുകളില്‍ കത്തുന്ന കാമം, മുഖത്ത് ശക്സ്തിയായി വീഴുന്ന ഉച്വാസ വായുവില്‍ രാവിലെ കഴിച്ച ഉള്ളി ചമ്മന്തിയുടെ രൂക്ഷ ഗന്ധം.

ശരീരം അനങ്ങാതെ തന്നെ കിതക്കുക്കയായിരുന്നു.. പെരുമ്പറ കൊട്ടുന്ന ഹൃദയം, നെഞ്ചു പിളര്‍ന്നു പുറത്തേക്കു തെറിക്കുമെന്ന് തോന്നി.

ഇരച്ചുയരുന്ന വികാരതള്ളലില്‍, ഇരമ്പിയാര്‍ക്കുന്ന കടല്‍തിരകള്‍ പോലെ സിരകളില്‍ തിളച്ചു മറിയുന്ന കൌമാരരക്തം.. അടി തൊട്ടു മുടിവരെ അമിട്ടുകള്‍ പൊട്ടി വിരിയുന്നതുപോലെ.. എഴുനേറ്റു നില്‍ക്കുന്ന രോമങ്ങളും വികസിക്കുന്ന രോമ കൂപങ്ങളും. .

കാലവും ഞാനും ഒരുപോലെ മരവിച്ചു പോയ നിമിഷങ്ങള്‍... ടീച്ചറുടെ പൊള്ളുന്ന, വിറയാര്‍ന്ന കൈകള്‍ ശരീരമാകെ പരതുന്നു. കനത്ത കാറ്റില്‍ ഹുങ്കാരം പുറപ്പെടുവിച്ചു ആടിയുലയുന്ന മുളന്ക്കൂടം പോലെയായിരുന്നു ടീച്ചര്‍.  അലറി വിളിച്ചു വരുന്ന കാട്ടാന കൂട്ടത്തിന്റെ മുന്‍പില്‍ പെട്ട പോലെ, ശബ്ദം നഷ്ടപ്പെട്ട്, ആദ്യത്തെ അരുതായ്കയുടെ ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് മൌന സാക്ഷിയായ്‌ ഞാന്‍ ചുമരിനോട് ചേര്‍ന്ന് നിന്നു.

ആവേശം കേട്ടടങ്ങിയപ്പോള്‍, സ്ഥല കാലം ബോധം വീണ്ടെടുത്ത്‌, കിതപ്പടക്കി, വിളറി വെളുത്ത്, തൊണ്ട വരണ്ടു, നിശ്ചലനായി നില്‍ക്കുന്ന എന്നെ കുറ്റ്പെടുതലിന്റെ ഈണത്തില്‍ ടീച്ചര്‍ വിളിച്ചു,

" പേടിത്തൊണ്ടന്‍".

പിന്നെ കാറ്റില്‍ പറന്നുയരുന്ന അപ്പൂപ്പന്‍ താടി പോലെ, നിലത്തുറാക്കാത്ത പാദങ്ങള്മായ്, നുരഞ്ഞുയരുന്ന ലഹരിയില്‍, വിസ്മ്രുതനായ്‌, വിവര്‍ന്നനായ്‌, ആര്‍ക്കും മുഖം കൊടുക്കാതെക്ലാസ്സിലേക്ക് ഒഴുകി നടന്നു. 

പിന്നെ കാണുമ്പോഴൊക്കെ ടീച്ചര്‍ ശബ്ദം താഴ്ത്തി പേടിത്തൊണ്ടന്‍, പേടിത്തൊണ്ടന്‍ എന്ന് കളിയാക്കുമായിരുന്നു. ഇന്നും അത് കാമാമായിരുന്നോ അതോ പ്രേമമായിരുന്നോ എന്ന് എനിക്കുറപ്പില്ല. വര്ഷങ്ങള്‍ക്ക് ശേഷം പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന്റെ ഭാഗമായി ഞാന്‍ പഴയ ടീച്ചര്‍മാര്‍ ഉണ്ടെങ്കില്‍ ക്ഷണിക്കാനായി കോളേജില്‍ ചെന്നപ്പോള്‍, അന്‍പത്തി നാലിലും ഒന്നു പോലും നരക്കാത്ത മുടി ചന്തിക്ക് താഴെത്തന്നെ പരത്തിയിട്ടു പ്രിന്‍സിപ്പല്‍ ചെയറില്‍ ഇരിക്കുന്ന അവരുടെ കണ്ണുകളില്‍ പ്രണയം കണ്ടില്ല. മടിച്ചു മടിച്ചു ഞാന്‍ പറഞ്ഞു :

" എന്നെ ശെരിക്കും മനസിലായോ

എനിക്ക് സുമിത്രയോടു സ്നേഹമായിരുന്നു എന്ന് പറഞ്ഞ സേതുവിനോട് സുമിത്ര പൊട്ടി തെറിച്ച പോലെ, മറുപടി ഓലപടക്കം പോലെ നെഞ്ചിലേക്ക് പൊട്ടിവീണു.:

സുധാകരനാണ് ഒരിക്കലും എന്നെ മനസ്സിലാക്കാഞ്ഞത്,  ...!!!

പേടിത്തൊണ്ടന്‍, തലതാഴ്ത്തി തിരിഞ്ഞു നടന്നു, അശക്ത്തനായി, ഒരിക്കല്‍ കൂടി!!

11 comments:

  1. കൊള്ളാം വിചിത്രമായൊരു പ്രണയം .......

    ReplyDelete
  2. ന്‍റെ കൃഷ്ണാ..!!!!! ഈ തൃഷ്‌ണെടെ ഒരു കാര്യേ... അപ്പൊ ചാരിത്ര്യം നഷ്ട്ടപ്പെട്ടുന്നു ചുരുക്കം..

    ReplyDelete
    Replies
    1. ചാരിത്ര്യം ചരിത്രമായ കഥ..

      Delete
  3. സുധാകരന്റെ പൌരുഷം സട കുടഞ്ഞെഴുന്നേറ്റു, പിന്നെ വീണ്ടും കിടന്നുറങ്ങി... [തുടരും] :D

    ReplyDelete
  4. വായുവില്‍ രാവിലെ കഴിച്ച ഉള്ളി ചമ്മന്തിയുടെ രൂക്ഷ ഗന്ധം..... ഹഹഹ.... :p

    ReplyDelete
  5. പ്രണയത്തിന്റെ വേറിട്ടൊരു ശൈലി. നല്ല രചന സുധേട്ട..!!

    ReplyDelete
  6. പീഡനം അന്നത്തെ സ്റ്റൈല്‍ .... ഇന്നലെക്ക് ശേഷം പ്രസക്തി (rating) കൂടി...

    ReplyDelete
  7. ഒരു നോവലിനുള്ള എല്ലാം ഉണ്ട് ഇതിൽ ചെറുതായി പോയതിൽ പ്രതിഷേദം അറിയിക്കുന്നു. കാലം മറുപടി തരുന്ന താരാതെ പോകുന്ന എത്ര എത്ര ചോദ്യങ്ങള ഉത്തരങ്ങൾ നമ്മൾ നേരിടാൻ ഇരിക്കുന്നു.... ഇഷ്ടായി ഒത്തിരി ഒത്തിരി

    ReplyDelete