Tuesday 11 June 2013

ജയസുധ : ജീവിത സഖിക്കൊരു സ്നേഹഗീതം.


പത്തൊന്‍പതില്‍,
തോളോട് തോള്‍ ചേര്‍ന്ന്, 
കൈകള്‍ കോര്‍ത്ത്‌, 
അഗ്നിസാക്ഷിയായ്‌ ഇടതുഭാഗം ചേര്‍ന്നു നിന്നവള്‍...

ജന്മാന്തര സുകൃതഫലം പോലെ, 

പോയ ജന്മ്പപുണ്യംപോലെ
പുളിനങ്ങള്‍ പോഴിചോഴുകുന്ന നിളാനദി പോലൊഴുകി ചാരത്തണഞ്ഞവളിവള്‍...


പവിത്രതയില്‍ ഇവള്‍ ഗംഗയായ്‌ ,
പാതിവൃത്യത്തില്‍ അരുന്ധതിയായ്,
പരിചരണത്തില്‍ സീതയായ് ,
വിരഹത്തില്‍ ഊര്‍മിളയായ്
നിശ്ചയദര്ട്യത്തില്‍ ഗാന്ധാരിയായ് ,
ഭര്‍ത്രസ്നേഹത്തില്‍ പാര്‍വതിയായ്
സഹനത്തില്‍ സീതയായ്‌, 

സഹവര്‍തിത്തില്‍ ദ്രൌപദിയായ്
എന്റെ മൌനത്തിന്റെ വാക്കായ്‌ , 

വാക്കുകളുടെ ശബ്ദമായ്‌
ഞാനെന്ന അവളായ്, അവളെന്ന ഞാനായ്‌ ...
പിന്നിലാവായ്‌, തെന്നലായ്‌, കാറ്റായ്, കുളി൪മഴയായ്‌,
മേഘമായ്‌, മേഖഗര്‍ജ്ജനമായ്, മൌനമായ്‌, മൌനനൊമ്പരമായ്‌
പുലര്‍വേളയില്‍ തുളസികതിരിന്‍ ന്യ്ര്‍മല്യമായ്‌,

സന്ധ്യയില്‍ നെയ്ത്തിരി വെട്ടമായ്‌, 

വാഴുക തോഴിയായ്‌, റാണിയായ്‌, രാഗസുധാരസമായ്‌ ...
ഈ ജന്മത്തിലും, വരും ജന്മങ്ങളിലും..

 
ജയ, ജയ, ജയ, ജയ ഹെ....!













3 comments:

  1. ഇതിലും നന്നായി ഒരു ഭാര്യാ വര്‍ണന സാധ്യമെന്ന് തോന്നുന്നില്ല...... എഴുത്തിന്‍റെ അസുഖമുള്ളവരുടെ ഒപ്പം ജീവിക്കുക എന്നത് ചെറിയ കാര്യമല്ല... ചേച്ചിക്ക് നന്മകള്‍ ഉണ്ടാവട്ടെ.....

    ReplyDelete
  2. ഭാര്യയെ ഇങ്ങനെ വർണ്നിചെങ്കിൽ കാമുകിയെ എങ്ങനെയൊക്കെ വർനിചിട്ടുണ്ടാവും

    കൊള്ളാം നന്നായിട്ടുണ്ട്

    ReplyDelete