പ്രണയം, അവളുടെ കവിളിനെ തഴുകികിടക്കുന്ന അളകങ്ങള്‍ പോലെയാണ്.
പതിയെ വീശുന്ന ഇളംകാറ്റില്‍ പാറിപറക്കുന്ന താമരനൂലുകള്‍.......
നീണ്ടു മെലിഞ്ഞ,
നനുനനുത്ത കൈവിരലുകള്‍ കൊണ്ട്
ചെവിയിടയിലേക്കൊതുക്കിയിടാന്‍ ശ്രമിക്കുമ്പോഴൊക്കെ,
വിക്രുതിപിള്ളാരെപോലെ, വീണ്ടും വീണ്ടും അവളുടെ കവിളുകളെ പ്രേമപൂര്‍വ്വം തഴുകിയുണര്‍ത്തുന്ന കുറുനിരകള്‍...
അവളുടെ മുടിയിഴകളെ ആടിയുലയിച്ച,
കവിളിലെ അരുണിമയെ പുളകം കൊള്ളിച്ച,
അവളുടെ നിശ്വാസങ്ങള്‍ ഏറ്റുവാങ്ങിയ,
ചെമ്പകപൂമണമുള്ള കാറ്റ്,
നിങ്ങളെ തഴുകുംബോഴുണ്ടാകുന്ന വികാരത്തിന്റെ ഒററവാക്കാണ് പ്രണയം....

No comments:
Post a Comment