കഴിഞ്ഞ ദിവസം നാട്ടില്‍ പോയപ്പോള്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ കൂടെ നടക്കുമ്പോള്‍ ഒരു കൈനോട്ടക്കാരന്‍ ന്നെ മാടി വിളിച്ചു. വലിയ വിശ്വാസം ഇല്ലെങ്കിലും എനിക്ക് ഇവരുടെ രീതികള്‍ ഇഷ്ടമാണ്. ചുമ്മാ ടൈം പാസിനു ഞാന്‍ ചെന്ന് കൈ കാണിച്ചു കൊടുത്തു...
അദേഹം എന്റെ കൈ മലര്‍ത്തി പിടിച്ചു, ലെന്‍സ് താഴേക്കും മുകളിലേക്കും മാറ്റി മാറ്റി പിടിച്ചു, ആയുര്‍ രേഖ, പഠനം, ജോലിയിലെ ഉന്നമനം, ആരോഗ്യം, കുട്ടികള്‍ ഒക്കെ വിശദമായി പറഞ്ഞു കൊണ്ടിരുന്നു. ഞാന്‍ ഭയഭക്തി ബഹുമാനത്തോടെ ശ്രദ്ധിച്ചു കേള്‍ക്കുകയായിരുന്നു, എന്റെ കയ്യിലെ രേഖകള്‍ നോക്കി ഭാവിജീവിതം മൊത്തം എന്റെ കൈവെള്ളയില്‍ വെച്ചുതരുമെന്ന പോലെ....
എന്റെ നോട്ടം ഒന്ന് പാളി അപ്പുറത്തെ മരതണലിലേക്ക് വീണു. ഒരാള്‍ എന്നെ നോക്കി മന്ദഹസിക്കുന്നു. അയാള്‍ മന്ദഹസിക്കുകയായിരുന്നോ അതോ, എന്നെ നോക്കി പുച്ചിച്ചു ചിരിക്കുകയയിരുന്നോ...?
സംശയമായി; കാരണം, അയാള്‍ക്ക് രണ്ടും കൈകളും ഇല്ലായിരുന്നു!!!
No comments:
Post a Comment