Tuesday, 29 July 2014

നീലകുറിഞ്ഞികള്‍..

പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം; പിന്നെയും പിന്നെയും ആരോ നിലാവിന്റെ മണിവേണുവൂതുന്നമൃദുമന്ത്രണം...

ശിശിരത്തിൽ മഞ്ഞുതുള്ളിയായും,
ഗ്രീഷ്മത്തിൽ വേനൽ മഴയായും,
വർഷത്തിൽ മഴത്തുള്ളിയായും,
വസന്തത്തിൽ ശലഭങ്ങളായും അവള്‍ വീണ്ടും വരികയാണോ...

വൈകിയെത്തിയ വസന്തത്തിന്റെ ഇടിമുഴക്കവും 
ഉറഞ്ഞുതുള്ളുന്ന ഘനശ്യാമേഘവര്‍ഷങ്ങളുടെ ഇലഞ്ഞിതറമേളവുമായി
എന്നാണവള്‍ എന്നിലേക്ക് വനമോഹങ്ങളുമായി പെയ്തിറങ്ങുക...

എന്നാണവള്‍
ലാസ്യയായ്‌,
അമ്രുതമായ്‌,
ആലസ്യമായ്‌
ആരോഹണാവരോഹണത്തില്‍ സ്വയമലിഞ്ഞുലഞ്ഞു
എന്നില്‍ പെയ്തൊഴിയാതെ ചന്നപിന്നം തുള്ളിതുളുമ്പി നില്‍ക്കുക..

പൂവിടരുന്ന ചിരിയില്‍,
കൌതുകമൂറുന്ന മിഴിയില്‍,
ശോണവര്‍ണ്ണംതൂവിയ കവിളുകളില്‍
ഒതുങ്ങിയിരിക്കാത്ത വികൃതിമുടിയിഴകളില്‍ എന്നാണവളെന്നെ ഒളിപ്പിക്കുക..?

എന്നാണവള്‍ എന്നിലെ കാമനകളെ അവാഹിച്ചിടെത്തു എന്റെ വനത്രുഷ്ണകളില്‍ നിന്ന് മോചനം നല്‍കുക...?

എന്നാണവള്‍ താമരനൂലുപോലെയുള്ള വിരലുകള്‍ കൊണ്ടെന്നെ തഴുകിയുറക്കുക...?

No comments:

Post a Comment