ജോലി കിട്ടി പോവുമ്പോള്‍ ഒരു മീനമാസത്തിലെ പുകഞ്ഞുരുകുന്ന ഉച്ച്ചചൂടില്‍,
വടക്കിനിയില്‍ വെച്ച് ഹൃദയം പറിയുന്ന സങ്കടത്തില്‍ അവള്‍ ചോദിച്ചു...
വടക്കിനിയില്‍ വെച്ച് ഹൃദയം പറിയുന്ന സങ്കടത്തില്‍ അവള്‍ ചോദിച്ചു...
മറക്കോ, ന്നെ..... ?
വേഗത്തിലാവുന്ന ശ്വസ്സോച്ച്വസ്സത്തിനോപ്പം ഉയര്‍ന്നു താഴുന്ന നെന്ചിലായിരുന്നു എന്റെ കൌതുകണ്ണുകള്‍. കാലത്തിലെ സുമിത്രയുടെ, കാമം മഷിയെഴുതിയ നനവൂറുന്ന നക്ഷത്രകണ്ണുകള്‍ തന്റെ തൊട്ടടുത്ത്. സേതുവിനെ പോലെ ഞാനും വിജയത്തിന്റെ തെരിലെറാന്‍ വെന്ബുകയായിരുന്നു. മയില്‍പീലിയിമകള്‍ ധൃതിയില്‍ മുട്ടിയുരുമുകയും വിടരുകയും ചെയ്തു. വിയര്‍പ്പൊഴുകുന്ന, നീലരോമാരാജികള്‍ ഒലിച്ചിറങ്ങുന്ന പിന്‍കഴുത്തില്‍ ഒട്ടികിടന്ന നേര്‍ത്ത വാഴനാര് പോലുള്ള പാലക്കമാല അവളുടെ നേര്‍ത്തഹാസത്തിനോടൊപ്പം മിന്നിതിളങ്ങി കൊണ്ടിരുന്നു. നീണ്ടുകിടക്കുന്ന മെലിഞ്ഞ കുരുത്തോലകൈതണ്ടയില്‍ അമര്‍ത്തി പിടിച്ചു. പിടിവീണ കൈകളിലെ കറുത്ത കുപ്പിവളകള്‍ പൊട്ടിയുതിര്‍ന്നു വീണു. ചോരപൊടിയുന്ന കൈകള്‍ കാട്ടി വേദനയിലും ചിരിച്ചു കൊണ്ട് അവള്‍ വീണ്ടും ചോദിച്ചു,
ഓര്‍മേണ്ടാവോ ഈ ഇതൊക്കെ....?
എന്നിലെ സാഹിത്യകാരന്‍ പറഞ്ഞു,
ഞാനെന്റെ ഹൃദയത്തിന്റെ ഉള്ളറയില്‍ നീയ്യെന്ന ചായാചിത്രം സൂക്ഷിച്ചു വെക്കും. അവിടേക്ക് എന്റെ സ്വന്തം ഹൃദയമിടിപ്പ് പോലും നിന്‍റെ അനുവാദം ചോദിച്ചിട്ടാണ് കയറി വരൂ.. പോരെ....?
അവള്‍ ശിശുക്കള്‍ ചിരിക്കുന്ന പോലെ നിറുത്താതെ അലയടിച്ചു ചിരിച്ചു. താരകള്‍ പൂത്തുലയുന്ന കണ്ണുകളിലെ തടാകം കരകവിഞ്ഞൊഴുകി. പൂത്ത കൊന്നമരം പോലെ വിടര്‍ന്നു നിന്ന അവള്‍ പൊടുന്നനെ വാടിയ ചെന്ബിന്‍തണ്ട് പോലെ എന്നിലേക്ക് ചാഞ്ഞു...
കുപ്പിവളകള്‍ പിന്നെയും പൊട്ടിവീണു.
ശ്വസോച്ച്വസങ്ങളുടെ താളവും ലയവും ആരോഹണാവരോഹണത്തില്‍ ശ്രുതി മീട്ടി.
ചില്ലുകള്‍ തറക്കുന്ന വേദനയിലും അവള്‍ മിഴികളടച്ചു പിടിച്ചു കാനാകയങ്ങളിലെ കനവുകളിലേക്ക് ഊളിയിട്ടിറങ്ങി. ചാലുകള്‍ കീറിയ വിയര്‍പ്പുകണങ്ങള്‍ പറ്റിപിടിച്ച വെള്ളിനാഗംപോലുള്ള പാദസരങ്ങള്‍ അനുസണയില്ലാതെ കിലുങ്ങി ചിരിച്ചു കൊണ്ടിരുന്നു.

അവളുടെ ഉപ്പുരസമുള്ള വിയര്‍പ്പിന് അന്ന് മധുരമായിരുന്നു. മീനമാസത്തിലെ സൂര്യനെ പോലെ ഇന്നും മധുരം കിനിയുന്ന, ചൂടും ചൂരും നഷ്ടപെടാത്ത, തീക്ഷ്ണമായ ഓര്‍മകളുടെ വിയര്‍പ്പുഗന്ധം!!!
ഇന്നും നിശാഗന്ധിപോലെ എന്നില്‍ പടര്‍ന്നു പന്തലിക്കുന്ന ഈ വിയര്‍പ്പ്ഗന്ധം മാത്രമാണ് പരാജിതപ്രണയത്തിന്റെ ക്ലാവ് പിടിക്കാതെ ഓര്‍മകളുടെ ബാക്കിപത്രം...........
No comments:
Post a Comment