Wednesday, 30 July 2014

സ്ഥാനധനാര്‍ത്തികള്‍...

പുഴകടക്കാന്‍ തോണിയിലുരുന്ന മഹാരാശന്‍ ശന്തനുവിനു തുഴയുന്ന സത്യവതിയെ ഒന്ന് ചെറഞ്ഞ ഒടനെ കട്ടപ്രണയം. കക്ഷി പണ്ടേ ഒരു മുനിയെ ഒറ്റനോട്ടത്തില്‍ മൂക്ക് കുത്തിവീഴിച്ചതാണ്. ഖുഷിഖുഷിയില്‍ മുനി അവള്‍ക്കു ഒരു അക്സ് സ്പ്രേ അരകെട്ടില്‍ നിന്നെടുത്തു കൊടുത്തു. അതിന്റെ മുശട്സ്മെല്ല് ടോക്കിയോയില്‍ അടിച്ചാല്‍ ലണ്ടന്‍ വരെ കിട്ടും. 

" മീന്കാരിയായലെന്തു നീയെന്‍ മോഹവല്ലി"യെന്നു കായലിലെഓളത്തിനനുസരിച്ചു താളത്തില്‍ ചൊല്ലി രായാവ് ചെറഞ്ഞു നുണഞ്ഞു അംഗലാവണ്യം . ലവള് തോഴഞ്ഞ്കൊണ്ടിരുന്നു, രാശന്‍ കൊഴഞ്ഞും.. ലവള് തിരിഞ്ഞു നോക്കി നോക്കി വീട്ടി പോയി. രായാവ് മണപ്പിച്ചു പിന്നാലെ.. പെണ്ണിന്റെ അപ്പന്‍ വിടുമോ..... ചോയിച്ച്...

സന്ബന്ധം നടക്കൂല കേട്ട, യെവളെ കെട്ടണം.

രായാവ് തമ്മസിച്. രായാവ് മകളുടെ സൌന്ദര്യത്തില്‍ മയങ്ങിയത് മനസിലാക്കിയ കണവമീന്‍ വെട്ടികൊണ്ടിരുന്നത്തില്‍ നിന്ന് അപ്പന്‍ മുഖമുയര്‍ത്താതെ ഒന്നൂടെ കേറി പറഞ്ഞ് :

പോരാ, എന്റെ പ്യാരകുട്ടിയെ രായാവാക്കണം...

രായവിന്റെ മൊകം മങ്ങി മഞ്ഞച്ചു. ഗംഗയില്‍ ഉണ്ടായ മോന്‍, സത്യവൃതന്‍ ജീവിച്ചിരിക്കുമ്പോള്‍....? വിഷാദം വാരിപുതച്ച മുഖവുമായി ശന്തനു പടിയിറങ്ങി. തേരില്‍ കയറി " നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍ വേദനയോ വേദനയോ..." എന്നാ പാട്ട് എം പി ത്രീ യില്‍ കേട്ട് ചിന്താവിഷ്ടനായിരുന്നു. കാമവും പ്രേമവും ഒതുക്കികെട്ടി കൊട്ടാരത്തില്‍ കയറി തീന്‍ മേശയില്‍ വിളമ്പി വെച്ചിരിക്കുന്ന കഞ്ഞിയും പയറും തട്ടിയകറ്റി താടി വെച്ച്, മൂടിയായി, ബീഡി വലിച്ചു, ബാല്കണിയിലെ ചാരുപടിയില്‍ നിലാവില്‍ കുളിച്ചു നില്‍ക്കണ അമ്പിളിയും നോക്കി, മാന്നാടയുടെ " കടലിലെ ഓളവും കരളിലെ മോഹവും അടങ്ങുകില്ലോമാലെ അടങ്ങുകില്ല " എന്ന പാട്ടും വെച്ച് കുന്തിചിരുപ്പായി.. മുഖത്ത് ടോട്ടല്‍ ശോകം. നായാട്ടിനു പോയി വന്നാല്‍ ബെര്‍പ്പിക്കണ കഥകള്‍ പറേണ തന്തയുടെ മോന്തായം ചന്തയില്‍ മൊന്ത വില്‍ക്കണ മഷികറുപ്പുള്ള ശാന്തയുടെ ചന്തിപോലെ ഇരുന്ടിരിക്കുന്നത് കണ്ടു മകന്‍ ചോയിച്ച്

എന്തരുപ്പാ ഒരു വെഷമങ്ങള്... അപ്പന്‍ വായു വലിച്ചുവിട്ടു ഒരു നമ്പര്‍ ഇട്ടു..

" മക്കളെ, മകനായിട്ടു വിളിക്കാനും കാണാനും നീ ഒന്നേ ഒള്ളൂ കേട്ടാ. നെന്നെ വല്ല പാമ്പോ ഒന്തോ പഴുതാരയോ കടിക്കെ, ചൂണ്ടലിടാന്‍ പോഴവക്കില് കുന്തിരിക്കുംബ ചെറുക്കി വീണു ചാവ്വേ , ഷവര്‍മോ തിന്നു കാലം ചെയവേ ചെയ്‌താല് പിന്നെ ഈ കുരുവംശം നെലനിര്‍ത്താ ഞ്യാന്‍ എന്തരു ചെയ്യോടെ....?

തന്തയുടെ ഇരിപ്പും സംഗതികളുടെ കെടപ്പ്പും ഏകദേശം പിടുത്തം കിട്ടിയ സത്യവൃതന്‍ ഒരു വോള്‍ക്സ് വാഗണ്‍ തെരെടുത്തു തേരിയും മുടുക്കുംമൊക്കെ ചട പിടാന്ന് കേറി പാഞ്ഞു ചെന്ന് രണ്ടാനമ്മയുടെ തന്തയോട് ഞെരിപ്പായി കാര്യങ്ങള് പറഞ്ഞു സത്യങ്ങള് ചെയ്ത് ..

എനിക്ക് രാജ്യം വേണ്ട കേട്ട..... .

ലത് പോര, അടുത്ത തലമുറയ്ക്ക് കൂടി കിട്ടണം എന്ന് തന്ത...

ഞാന്‍ വിവാഹം കഴിക്കില്ല, ബ്രഹ്മചാരിയായി ജീവിക്കും..

സംഗതി ജോര്‍. കല്യാണം കഴിഞ്ഞു, ഇടിവെട്ടി ആദ്യമഴ പെയ്യുമ്പോള്‍ ഉണ്ടാവുന്ന കൂണുകള്‍ പോലെ രണ്ടെണ്ണം ഉണ്ടായി. കെളവന്റെ അതിസാമര്‍ത്ഥ്യം കാരണം രണ്ടെണ്ണത്തിനും കുട്ടികള്‍ സ്വാഹ. നേരത്തെ തന്നെ തട്ടിപോവുകയും ചെയ്തു..

തലമുറകളോളം സംവരണം ചോദിച്ചതിന്റെ തിക്തഫലം....

തലമുറകളോളം സുഖിക്കാന്‍ വേണ്ടിയും സുഖലോലുപതക്കും കോടികള്‍ ഉണ്ടാക്കിവെക്കാന്‍,
അധികാരത്തിന്റെ, മേനികൊഴുപ്പിന്റെ, സമൃദ്ധിയുടെ ലഹരിക്കു സ്വന്തം ആല്മാവിനെ വഞ്ചിച്ചു കട്ട് മുടിച്ചു, സ്വയം നാറിനശിച്ചു,
ഉപ്പാപ്പ ആനപ്പുറത്തിരുന്നപ്പോ കിട്ടിയ ഒരു തഴംബിന്റെ ബലത്തില്‍ ഉന്നതസ്ഥാനങ്ങള്‍ കയ്യാളുന്നവര്‍
അടുക്കളയുടെ അട്ടത്തു വെച്ചിരിക്കുന്ന വിറകുപോലെ
ഷോ കാണിക്കാന്‍ അടുക്കിവെച്ചിരിക്കുന്ന പുസ്തകങ്ങളിലെ ഈ കഥകളൊക്കെ ഒന്ന് വായിക്കുന്നത് നല്ലതാണ്....

ഗുണം ചെയ്യും, അവര്‍ക്കും; നമ്മുക്കും.

No comments:

Post a Comment