എന്റെ കൌമാര-യൌവ്വന കാലത്ത് ഒരു പുത്തന്‍ ഉണര്‍വും അക്ഷരസ്നേഹവും യുക്തിവാദവും പൊതുവേ ഒരു നവോത്ഥാന കാലഘട്ടമായിരുന്നു. അപ്പുറത്തും ഇപ്പുറത്തുമിരിക്കുന്ന അബ്ദുള്ളയും സെബസ്റ്യനും ഞാനും തമ്മില്‍ ഒരു വ്യത്യാസവും എനിക്ക് തോന്നിയിരുന്നില്ല. കേക്ക്, കുഴലപ്പം, അച്ചപ്പം ഒക്കെ തിന്നാന്‍ കിട്ടുന്ന ആഘോഷവേളകളായിരുന്നു ഈസ്ടരും ക്രിസ്മസ്സുമൊക്കെ. അവരോടൊപ്പം ഞങ്ങളും സന്തോഷിച്ചു, നക്ഷത്രങ്ങള്‍ ഞങ്ങളും തൂക്കിയിട്ടു, വേലിപഴുതിലൂടെ വരുന്ന പലഹാരങ്ങള്‍ സ്നേഹത്തിന്റെയും സഹോദര്യത്തിന്‍റെയൂം തീക്ഷണചിഹ്നങ്ങളായി. ബിരിയാണിയുടെയും അത്തറകളുടെയും വശ്യഗന്ധങ്ങളാണ് പെരുന്നാള്കളുടെ ഓര്‍മകളില്‍ ഇന്നും തളിരിട്ടു നില്‍ക്കുന്നത്. ഇത്തരത്തില്ലുള്ള ചിന്താഗതികള്‍ക്ക് കമ്മ്യൂണിസവും യുക്തിവാദവും ശാസ്ത്ര സാഹിത്യ പരിഷത്തും വെള്ളവും വളവും നല്‍കി പ്രോത്സാഹിപ്പിച്ചിരുന്നു. " എന്തിന്നധീരത, ഇപ്പോള്‍ തുടങ്ങേണം, എല്ലാം നമ്മള്‍ പടിക്കേണം" എന്ന ഗാനം ഓരോ ചുണ്ടിലും തത്തികളിച്ചിരുന്ന കാലമായിരുന്നു അന്ന്. .
വായനശാലകളില്‍ തിക്കും തിരക്കുമായിരുന്നു. അക്ഷരത്തെ പൂവിട്ടു പൂജിച്ച ഒരു കാലം. യുക്തിയുടെയും ചിന്തയുടെയും സംവാദത്തിനെയും സുന്ദരസുരഭിലകാലം. ജാതിയും മതത്തെയും ഇതിലൊക്കെ ഊന്നിയുള്ള രാഷ്ട്രീയത്തെയും പുച്ച്ചതോടെയും വെറുപ്പോടെയും വീക്ഷിച്ച നവോത്ഥാന കാലഘട്ടം.. അന്ധവിശ്വാസങ്ങള്‍, അസംബന്ധചാരങ്ങള്‍ അനാവശ്യ കീഴ്‌വഴക്കങ്ങള്‍, ജാതിമതവേര്‍തിരിവുകള്‍, എന്തിനു ദൈവത്തിന്റെ നിലനില്‍പ്പ് വരെ ചോദ്യം ചെയ്യപെട്ടു. ദൈവചെയ്തന്യം കല്ലുകളിലോ, വിഗ്രഹങ്ങളിലോ, ശവകുടീരങ്ങളിലോ, ശിവകാശിയില്‍ നിന്നിറങ്ങുന്ന വര്‍ണകലണ്ടറകളിലോ അല്ല, മനുഷ്യനിലാണെന്നു തിരിച്ചറിഞ്ഞ ഒരു കാലമായിരുന്നു അത്....
ആള്‍ ദൈവങ്ങള്‍ക്ക് തീരെ സ്ഥാനമില്ലതിരുന്ന കാലം. കര്‍പ്പൂരം കത്തിക്കലാണ് മകരജ്യോതി എന്ന് സര്‍ക്കാരിനു ഉറക്കെ പറയേണ്ടി വന്ന കാലം. സ്ലൈഡ് കുത്തി തല മാത്രം മറച്ചു വെറും തട്ടമിട്ട് നടന്നിരുന്ന നല്ല മൊഞ്ചുള്ള ഉമ്മച്ചി കുട്ടികളുള്ള കാലം. ചന്ദന-കുങ്കുമകുറികള്‍ ഒരു പ്രത്യേക ചിഹ്നമല്ലതിരുന്ന വെറുമൊരു ഒരു ചന്തത്തിനു മാത്രം തൊട്ടിരുന്ന കാലം. ഇന്നെവിടെ ചെന്ന് നില്‍ക്കുന്നു ഇതെല്ലാം... ?
ഇന്ന് കാണുന്ന ഈ കോപ്രായങ്ങള്‍, വിശ്വാസങ്ങള്‍, ആചാരങ്ങള്‍, മുദ്രകള്‍, ചിഹങ്ങള്‍, നിറങ്ങള്‍, വസ്ത്രങ്ങള്‍, ജാതിമതരാഷ്ട്രീയത്തിലൂന്നിയ പത്രദൃശ്യാമാധ്യമങ്ങള്‍, മുക്കിനു മുക്കിനു ആരാധനാലയങ്ങള്‍, അതിനെ ചൊല്ലിയുള്ള രക്തചൊരിചിലുകല്‍, ഉണങ്ങാത്ത മുറിവുകള്‍.... ഇതൊക്കെ എവിടെ നിന്ന് പൊട്ടിമുളച്ചു ? ഈ വാണിജ്യവല്‍ക്കരിക്കപെട്ട വിശ്വാസങ്ങള്‍ എന്നാണു നമ്മുക്ക് സ്വീകാര്യമായത് ? എന്നാണു ഞാന്‍ പറഞ്ഞത് മാത്രം ശരിയാണെന്ന് ഞാന്‍ വാശി പിടിക്കാന്‍ തുടങ്ങിയത്? എന്റെ ശരികള്‍ എന്നുമുതലാണ് നിങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയത്? ദൈവം ഇല്ല എന്നറിഞ്ഞു കൊണ്ട് തന്നെ ആ ചൈതന്യത്തിന്‍റെ പേര് പറഞ്ഞു നമ്മള്‍ സ്പര്‍ധ വളര്‍ത്തിയെടുക്കുന്നത് എന്തിനു വേണ്ടിയാണ്? മനസ്സിന്റെ വാതായനങ്ങള്‍ അടച്ചു വെച്ച് നമ്മള്‍ നമ്മുടെ വിശ്വാസങ്ങളുടെ ഇറുകിയ കൂട്ടിലേക്ക് ഒതുങ്ങിയമരുന്നത് എന്തിനു വേണ്ടിയാണ്? മതത്തെ പരിപോഷിപ്പിക്കാന്‍ കൂട്ടുപിടിക്കുന്ന ഒന്നല്ലേ ഈ കപടദൈവവിശ്വാസവും ഭക്തിയും, അതിന്റെ പേരില്‍ കാട്ടി കൂട്ടുന്ന കോപ്രായങ്ങളും കെട്ട്കാഴ്ചകളും!
അബ്ദുള്ളയിലെ, വര്‍ഗീസിലെ, ദൈവചെയ്തന്യം കാണാത്ത സുധാകരന്‍ ഏതു കല്ലിലാനു, പഞ്ചലോഹ വിഗ്രഹതിലാണ്, ഫ്രെയിം ചെയ്തു വെച്ച സുന്ദര-സുന്ദരികളായി പുഞ്ചിരി പൊഴിച്ച് നില്‍ക്കുന്ന ഏതു കളര്‍ പടത്തിലാണ് ഈശ്വരനെ തേടുന്നത്.......?
തനിക്ക് ചുറ്റുമുള്ള പ്രകൃതിയില്‍, ജീവന്‍ നിലനിര്‍ത്തുന്ന വായുവില്‍,
വെള്ളത്തില്‍, വൃക്ഷങ്ങളില്‍, സൂര്യനില്‍, ചന്ദ്രനില്‍, നക്ഷത്രങ്ങളില്‍ കാണാത്ത ഏതു തേജസ്സിനെയാണ് ദീപകാഴ്ച നടത്തിയും ഭജന നടത്തിയും കൈകൊട്ടിയും കൂക്കി വിളിച്ചും ആവാഹിക്കാന്‍ ശ്രമിക്കുന്നത്.......?
തന്നിലും ആല്‍മചൈതന്യത്തെ പാപചിന്തകളാല്‍ നശിപ്പിച്ചു, തന്റെ ചുറ്റുമുള്ള അചേതന-സചെതങ്ങളിലുമുള്ള ദേവചൈതന്യത്തെ കാണാന്‍ ശ്രമിക്കാതെ, ഇല്ലാത്ത ഒന്നിനെ തേടി ആരാധനാലയങ്ങള്‍ തോറും അലയുന്ന നമ്മള്‍ പണയം വെക്കുന്നത് സ്വന്തം ആല്‍മാവിനെയാണ്. അനശ്വരം എന്ന് നിമിഷം തോറും കൂവി വിളിക്കുന്ന ആല്‍മാവിനെ........!!!

No comments:
Post a Comment