കാലതതിനനുസരിച്ചു കോലം മാറണമെന്നു പറയുന്നത് വളരെ സത്യമാണ്.....
ശരവേഗത്തില്‍ പായുന്ന സമയരഥങ്ങളുടെ തേരോട്ടത്തില്‍
തോളോട് തോള്‍ ചേര്‍ന്ന് നടന്നവര്‍ വഴിമാറി നടക്കുന്നു,
തിരിച്ചറിയാന്‍ പറ്റാത്തവിധം അവരൊക്കെ മാറിപോയിരിക്കുന്നു....
തെറ്റ്,
മാറുന്ന കാലഭേദങ്ങളോടൊപ്പം,
പിടിച്ചു നില്‍ക്കാനും
ഓടിമറികടക്കാനും
പടവെട്ടി നേടിയെടുക്കാനും
സ്വയം കോലംമാറിയ അവരുടെതല്ല; എന്റേതാണ്, എന്റേത് മാത്രം..
കെട്ടുകാഴ്ചകള്‍ കണ്ട്,
നടനവൈഭവങ്ങള്‍ കണ്ട്,
കുടിലതന്ത്രങ്ങള്‍ കണ്ട്
കുതിക്കാല്‍ വെട്ടലുകള്‍ കണ്ട്,
ദിഗ്വിജയം നേടാന്‍ പാഞ്ഞുപോകുന്ന പടയോട്ടങ്ങളുടെ അശ്വരഥങ്ങളുയുര്‍ത്തിയ പൊടിപടലങ്ങളില്‍,
കോലാഹലങ്ങളില്‍,
യുദ്ധകാഹളങ്ങളില്‍,
പോര്‍വി ളികളില്‍ ,
ചോരചിന്തലുകളില്‍,
അന്തിച്ചും
പകച്ചും
ഭയന്നും
വഴിമാറി കൊടുത്ത ഞാന്‍ എവിടെനിന്ന് തുടങ്ങിയോ അവിടെത്തന്നെ മരിച്ചുമരവിച്ചു നിന്നുപോയി.......
ഞാനെന്ന ഞാന്‍ അന്നുമിന്നും ഞാന്‍ തന്നെ. വെറും ഞാന്‍.....

No comments:
Post a Comment