നമ്മുടെ പണ്ടത്തെ ബാല്യകാലസഖിയെ അടുത്തകാലത്ത് ഞാന്‍ കണ്ടു (കണ്ടുമുട്ടാന്‍ പറ്റിയില്ല; ഖിന്നനാണ്.) എല്ലാ ഫേസ് ബൂക്കന്മാരും കാണാന്‍ വരുമ്പോള്‍ ചെയ്യുന്ന പോലെ ഞങ്ങള്‍ ഒന്നിച്ചെടുത്ത ഫോട്ടോ ഫേസ് ബുക്കില്‍ ഇടട്ടെ എന്ന എന്റെ ചോദ്യത്തിന് കിട്ടിയ മറുപടി :
" വേണ്ട, ഇയാളുടെ ഫേസ് ബുക്കിലെ സൌഹൃദസദസ്സ് സര്‍ക്കാര്‍ ബോയ്സ് സ്കൂള്‍ (ഒണ്‍ലി) പോലെയാകും...."
വേണ്ട, ഫോട്ടോ ഇടണ്ട.......
വിവിധ വര്‍ണ്ണത്തിലുള്ള റിബണുകള്‍ കെട്ടിയ മുടികളില്ലാതെ,
മഷിയെഴുതിയ മിഴികളില്ലാതെ,
നെറ്റിയിലെ ചാന്തുപോട്ടുകളില്ലാതെ
പഫ്ഫ് വെച്ച ജാക്കെട്ടും ഞോറി വെച്ച പാവാടകള്മില്ലാതെ
കുട്ടിക്കൂറ പൌഡറിന്റെ ത്രസിപ്പിക്കുന്ന ഗന്ധമില്ലാതെ,
ചിരിക്കുമ്പോള്‍ വിരിയുന്ന താമരനുണകുഴികളില്ലാതെ,
റോസാപൂക്കളുടെ നിറചാര്‍ത്തില്ലാതെ,
കുപ്പി വളകിലുക്കമില്ലാതെ,
പാദസര സ്വനമില്ലാതെ,
അടക്കി പിടിച്ച ചിരികളില്ലാതെ,
വിയര്‍പ്പ് പൊടിഞ്ഞ കക്ഷങ്ങളില്ലാതെ
നിതംബത്തില്‍ ചവിട്ടുനാടകം കളിക്കുന്ന കേശഭാരമില്ലാതെ
പൊട്ടിച്ചിതറുന്ന കുപ്പിവളകള്‍ പോലെ എന്തിനു മേതിനും പൊട്ടിച്ചിരിക്കുന്ന,
നിറവസന്തത്തിന്റെ വര്‍ണ്ണരാജി വിടര്‍ത്തുന്ന ചിത്രശലഭങ്ങളില്ലാതെ
ഉണങ്ങിവരണ്ടുപോയ അഞ്ചു വര്‍ഷത്തെ സര്‍ക്കാര്‍ ഹൈസ്കൂള്‍ പോലെയാകേണ്ട സൌഹൃദസദസ്സ്.
ഞാന്‍ പോട്ടം കീറി, ജനലിലൂടെ വായുവില്‍ അപ്പ് ലോഡ് ചെയ്തു....

No comments:
Post a Comment