പലരും തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യുന്ന സര്‍ട്ടിഫിക്കറ്റ് ഫേസ് ബുക്കില്‍ ഇട്ടതിനാല്‍ അവര്‍ക്ക് കിട്ടുന്ന പേരും പ്രശസ്തിയും കണ്ടു അസൂയ പൂണ്ടു ഞാന്‍ തീരുമാനിച്ചു എന്റെയും അവയവങ്ങള്‍ ദാനം ചെയ്യണമെന്നു...
ഞാന്‍ ചെന്ന് അവയവദാനത്തിനുള്ള ഫോം ചോദിച്ചു വാങ്ങി എഴുതാന്‍ തുടങ്ങുമ്പോള്‍ കഷ്ടകാലത്തിന് അവിടെ എന്നെ നല്ലവണ്ണം പരിചയമുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു..
എന്റെ കയ്യില്‍ നിന്ന് ഫോം തട്ടി പറിച്ചു അവര്‍ പറഞ്ഞു..
മുമ്മൂന്നു മാസം കൂടുമ്പോള്‍ പവര്‍ കൂടുന്ന ഈ കണ്ണും,
ദഹനക്കേടിന് ജെലൂസില്‍ കഴിച്ചു, പഴയ ഗ്ര്യന്ടെര്‍ പോലെ മൂളലും ഞെരക്കങ്ങളും ഉണ്ടാക്കുന്ന കിഡനിയും,
ചുട്ടെടുത്ത നെയ്യപ്പം പോലെ സ്മാള്‍ വിട്ടു വിട്ടുവീര്‍ത്തു വീങ്ങിയ ഈ കരളും
മസാലയും എണ്ണയില്‍ പൊരിച്ചതും വാരിക്കോരി തിന്നു കൊഴുത്തു തടിച്ചു,
ലബ് ടബ് എന്നതിന് പകരം ബാറ്റെരി തീര്‍ന്ന ക്ലോക്കിലെ മരണമണിപോലെ " ടിക്ക് ടിക്ക് " എന്ന് ഊര്‍ധം വലിക്കുന്ന ഉണങ്ങിശുഷ്ക്കിച്ച ഈ ഹൃദയവും ആര്‍ക്കു വേണം....
വെറുതെ പേപ്പര്‍ വേസ്റ്റ് ആക്കാതെ അണ്ണന്‍ വീട്ടില്‍ പോ?
No comments:
Post a Comment