പണ്ടൊരിക്കല്‍ കോടമഞ്ഞുയരുന്നപോലെ നിലാവുതിരുന്ന ഒരു പൌര്‍ണമിരാവില്‍ മന്ദഹസിച്ചുകൊണ്ട് എന്നെതന്നെ നോക്കിയിരിക്കുന്ന അവളോട് ചോദിച്ചു...
ഞാന്‍ നിന്നെ ചുംബിക്കുമ്പോള്‍ നീ കണ്ണടച്ചു പിടിക്കുന്നതെന്തിനാണ്....?
നാടിന്റെ രോമാഞ്ചവും ആവേശവുമായിരുന്ന,
വശ്യമാര്‍ന്ന പുഞ്ചിരിയുടെ ദീപപ്രഭയായിരുന്ന അവള്‍
വളരെ നിഷ്കളങ്കതയോടെ,
നുണകുഴികള്‍ വിരിയിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു :
ഞാന്‍ നിന്നെ കണ്ണുംപൂട്ടി വിശ്വസിക്കുന്നുവെന്ന് നിനക്ക് പറഞ്ഞു തരാന്‍ ഇതിനെക്കാള്‍ പറ്റിയ സമയമേതാണ്........
സ്നേഹബിന്ദൈക്കളുടെ ജലമര്‍മരങ്ങള്‍ ബാക്കി വെച്ച ധന്യമുഹൂര്‍ത്തങ്ങള്‍...
No comments:
Post a Comment