Monday 10 June 2013

എഴുത്തും, സംസാരവും


പുതിയ തലമുറയിലെ കൂട്ടുക്കാര്‍ക്ക് വേണ്ടി രണ്ടു കാര്യങ്ങളാണ് ഇന്ന് മുന്നോട്ടു വെക്കുന്നത്. എഴുത്തും സംസാരവും. എഴുത്ത് മലയാളവും, സംസാരം ഇംഗ്ലീഷും. രണ്ടിലും മലയാളിക്ക് താല്പര്യമുണ്ട്, നല്ലോണം. പക്ഷെ എങ്ങിനെ ഇത് നേടിയെടുക്കാം എന്നുള്ളതില്‍ ഒരു മാര്‍ഗം കാണാതെ ഉഴറകയാണ് മലയാളി. സര്ക്കാര്‍ സ്കൂളില്‍ പഠിച്ച സാധാരണക്കാരനായ എനിക്ക് തോന്നുന്ന രണ്ടു എളുപ്പവഴികള്‍ പറയാം.

എഴുതാന്‍ ഇത്രയേ ചെയ്യേണ്ടൂ, നല്ലോണം വായിക്കണം. ഇരുത്തി, പരത്തി, ആറ്റി കുറുക്കി വായിക്കണം.  വരികളില്‍ ചിന്തകള്‍ ഉടക്കണം, വരിയുടെ ഇടയില്‍ വായിക്കണം, അര്‍ത്ഥ ഗര്‍ഭാങ്ങളായ മൌനങ്ങളെ കണ്ടെത്തണം. ഒരു വരി വായിച്ചു കഴിഞ്ഞാല്‍ പിന്നെ മുന്നോട്ടു പോകാനാകാതെ വരികളില്‍ മനസ്സുടക്കി നില്‍ക്കണം. അപ്പോഴാണ്‌ ഭാവന, കല്‍പ്പന മനസ്സില്‍ രൂപമെടുക്കുന്നത്. ആരും എഴുത്തുക്കാരനായി ജനിക്കുന്നില്ല. വായനയാണ്, എഴുത്തുക്കാരനെ സൃഷ്ടിക്കുന്നത്. ചുറ്റുമുള്ള ജീവികള്‍, ജീവിതങ്ങള്‍, സംഭവങ്ങള്‍, വസ്തുക്കള്‍ ഇവയില്‍ നമ്മുക്കുണ്ടാവുന്ന അനുഭവങ്ങളും നിരീക്ഷ്നങ്ങള്മാണ് കല്പനയായി മനസ്സില്‍ ഊറി കൂടുന്നത്. ഒരുപാട് പേര്‍ ഫേസ് ബുക്കില്‍ കഴിവും ഭാവനയും ഉള്ളവരാണ്, പക്ഷെ വായനാദാരിദ്ര്യം കൊണ്ട് ആര്‍ക്കും ഇത് ചടുലമായ ഭാഷയിലേക്ക് പകര്ത്താനാവാതെ പോകുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു. അനുഭവസന്ബത്തുള്ളവര്‍, കഴിവുള്ളവര്‍, ഭാവനയുള്ളവര്‍ ധാരാളം ഇവിടെയുണ്ട്. പ്രതിഭയുടെ നാമ്പുകള്‍ ഇവരില്‍ കാണുന്നുമുണ്ട്. ഇത് ഭാഷയിലേക്ക് പകര്‍ത്തണമെങ്കില്‍ വായനവേണം, ആഴത്തിലുള്ള വായന.

facebook നിങ്ങള്ക്ക് കിട്ടിയ വലിയൊരു ക്യാന്‍വാസ്‌ ആണ്. എഴുതി തുടങ്ങുന്നവര്‍ക്ക് തങ്ങളുടെ കൊച്ചു കൊച്ചു രചനകള്‍ പരസ്യപെടുത്തനും അതിവേഗത്തില്‍ അതിനോടുള്ള പ്രതികരണങ്ങള്‍ കിട്ടനുമുള്ള ഒരു മാധ്യമം. അത് വഴി തങ്ങളുടെ രചനകളുടെ ആഴവും പരപ്പും മനസ്സിലക്കാനുള്ള വഴിയും തുറന്നു കിട്ടുന്നു. ഭാഗ്യം ചെയ്തവര്‍ ആണ് ഇന്നത്തെ തലമുറ അവര്‍ക്ക് അവരുടെ ഏതു കഴിവായാലും അത് ജനമധ്യത്തില്‍ അവതരിപ്പിക്കാനുനും അത് വഴി വളരാനുള്ള അവസരം ഇന്നുണ്ട്, ഫേസ് ബുക്ക്‌, ടി വി, എഫ എം റേഡിയോ എന്നിവ വളര സഹായകരമാണ്. ഇത്രയേ എനിക്ക് പറയാനുള്ളൂ, നന്നായി വായിക്കുക, വായിക്കുന്തോറും വളരുക. വായിച്ചാല്‍ വളരും, തീര്‍ച്ച.

ഇംഗ്ലീഷ് സംസാരിക്കുക വളരെ എളുപ്പമുള്ള സംഭവമാണ്. ഭാഷയില്‍ ഇന്ദ്രജാലം കാണിക്കുന്ന നമ്മള്‍ മലയാളികള്‍ ഇഗ്ലിഷ് എഴുതുന്ന കാര്യത്തില്‍ വളരെ മുന്‍പന്തിയില്‍ ആണ്, അതുകൊണ്ട് തന്നെഇന്ഗ്ലീഷില്‍ അവഗാഹമില്ലെന്നു പറയാനാകില്ല, പക്ഷെ സംസാരിക്കുമ്പോള്‍ എന്ത് കൊണ്ട് നമ്മുക്ക് പിന്നോക്കം നില്‍ക്കേണ്ടി വരുന്നു എന്നുള്ളത് ചിന്തിച്ചിട്ടുണ്ടോ? ശുഷ്ക്കമായ വായനപോലെ തന്നെയാണ് ഇംഗ്ലീഷ് ഭാഷയില്‍ നമ്മുടെ ശുഷ്ക്കമായ പരിശീലനവും. സ്കൂളില്‍ കോളേജില്‍ പഠിച്ചത് കൊണ്ട് ഇംഗ്ലീഷ് വരില്ല, ഇന്നത്തെ വിദ്യാഭ്യാസ സംബ്രദായം വെച്ച് ഒന്നും വരില്ല, സൂക്ഷിച്ചു വെക്കാന്‍ പറ്റുന്ന കുറെ വെള്ള കടലാസുകള്‍ അല്ലാതെ, ജീവിതത്തില്‍ ഈ വിദ്യാഭ്യാസത്തിനു വലിയ സംഭാവന ഇല്ല. ടാഗോര്‍ പറഞ്ഞ പോലെ പലപ്പോഴും മോശമായ വിദ്യാഭ്യാസത്തിനു നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ആണ് സര്‍വ്വകലശാല ബിരുദം..

ഇംഗ്ലീഷ് സംസാരിക്കാനുള്ള വഴിയെന്ത് എന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളൂ., അങ്ങ് സംസരിക്കുക. നമ്മള്‍ ഇംഗ്ലീഷ് പറയില്ല, ആരെങ്കിലും പറയുന്നത് കേട്ടാല്‍ അയാളെപരിഹസിക്കും  "ഓ ഒരു സായിപ്പു വന്നിരിക്കുന്നു" ഇവിടെയാണ്‌ തകരാറു സംഭവിക്കുന്നത്. സംസാരിച്ചാലെ ഏതു ഭാഷയും നാവില്‍ വരുകയുള്ളൂ.  മലയാളം നെഞ്ചിലേറ്റി ഹിന്ദിയെ ഒഴിവാക്കിയ ഞാന്‍ ഡല്‍ഹിയില്‍ തുടകക്കത്തില്‍ വലിയ അപമാനം നേരിട്ടു, ഇംഗ്ലീഷ് കുറവ്, ഹിന്ദി കുച്ച് ഭി നഹി.. പക്ഷെ ഒരു വര്‍ഷം കൊണ്ട് ഹിന്ദിയില്‍ കവിതയെഴുതുന്നവരെ അവഗാഹം ഉണ്ടായി. മലയാളിക്ക് ശ്രമിച്ചാല്‍ എത്തി പിടിക്കാന്‍ പറ്റാത്തതായി ഒന്നുമില്ല, ശ്രമമാണ് പ്രധാനം. ഇംഗ്ലീഷ് vocabulary/grammar ഒക്കെ നമ്മുടെ കൈവശം ഉണ്ട്, പിന്നെ എന്താണ് പറയാന്‍ സാധിക്കാത്തത്. ? പറയുന്നില്ല അത്രതന്നെ.. നമ്മുടെ വിചാരം ഈ ഇംഗ്ലീഷ്കാര്‍ അവരുടെ വീട്ടില്‍ പറയുന്ന ഇംഗ്ലീഷ് ഗ്രാമര്‍ വെച്ചിട്ടാണ് എന്നാന്.  ശുദ്ധ ഭോഷ്ക്ക്. ഭാഷ സംവേദനതിനുള്ള ഒരു ഉപാധി മാത്രമാണ്. Its a medium for conveying your intentions . ഇതിനു ഗ്രാമര്‍ ആവശ്യമില്ല, പക്ഷെ എഴുതുമ്പോള്‍ വേണം. 


നമ്മുക്ക് പറ്റിയ തെറ്റ് നമ്മുടെ അടുത്ത തലമുറയ്ക്ക് ഉണ്ടാവരുത് മലയാള ഭാഷയോടുള്ള നമ്മുടെ സ്നേഹം മറ്റൊരു ഭാഷയെ അകറ്റി നിര്‍ത്തിയിട്ടാവരുത്, എന്റെ അമ്മ എനിക്ക് പ്രിയപെട്ടതായത് കൊണ്ട് മറ്റൊരാളുടെ അമ്മയെ ഞാന്‍ സ്നേഹിക്കതിരിക്കുന്നില്ല. interview കളില്‍, നാലുപേര്‍ കൂടുന്നിടത്ത്, പ്രസംഗവേദിയില്‍, ഒരിടത്തും, നമ്മള്‍ അപകര്‍ഷതയോടെ തല താഴ്ത്തിയത് പോലെ, നമ്മുടെ കുട്ടികള്‍ക്ക് ഉണ്ടാവാതിരിക്കട്ടെ. അവര്‍ എല്ലാ ഭാഷയും പറയട്ടെ, കാരണം മലയാളി ഇന്ന് കേരളത്തിന്റെ അതിരുകള്‍ക്കുള്ളില്‍ കിടക്കുന്നവനല്ല, അതിരുകളില്ലാതെ ഒരു ജീവിതസാമ്രജ്യമാനു ആവന്റെത്, അവന്റെ ഭാഷക്കും അതിരുകളില്ലതിരിക്കട്ടെ..

ശ്രേഷ്ടമാവട്ടെ മലയാളം, ഭാഷ ഏതായാലും എവിടെയായാലും ശ്രേഷ്ടമാവട്ടെ മലയാളിയും. !!





No comments:

Post a Comment