Sunday 16 June 2013

മെയില്‍ ഷോവ്നിസം


എന്റെ അച്ഛന്‍, മഹാന്‍, കാരുണ്യമുള്ളവാന്‍, കുടുംബത്തെ സ്വന്തം കണ്ണിലുണ്ണി പോലെ നോക്കുന്നവന്‍, രാപകലിലെ, വാല്‍സല്യത്തിലെ, വലിയേട്ടനിലെ മമ്മൂട്ടിയെ പോലെ പിതാവ് എന്ന പദത്തിന് യോജ്യനായവാന്‍...

എന്റെ സഹോദരന്‍, പ്രിത്വിരാജിനെ പോലെ സുന്ദരന്‍, അടക്കവും ഒതുക്കവും വിനയും കവച കുണ്ഡലങ്ങളായി ജനിച്ചവന്‍, വീട്ടില്‍ നിന്നിറങ്ങിയാല്‍ തന്റെ കാലടികള്‍ മാത്രം നോക്കി നടന്നു, തന്നോട് ഐ ലവ് യു എന്ന് പറഞ്ഞാല്‍ പോലും സഹോദരി, ഞാന്‍ ബ്രഹ്മചാരിയാണ്  എന്ന് വിലപിച്ചു പുസ്തകങ്ങള്‍ മാറോടു അടക്കി പിടിച്ചു വീട്ടില്‍ വന്നു കട്ടിലില്‍ കമിഴ്ന്നടിച്ചു വീണു കരയുന്ന പച്ച പാവം.. എന്റെ കൂട്ടുകാരികള്‍ക്കൊക്കെ ഭയങ്കര ആരാധന ഉള്ള ഒരു പുരുഷകേസരി..

എന്റെ പൂവന്‍ പഴം പോലെയുള്ള മകന്‍. അവന്‍ ജനിച്ചപ്പോഴാനു ഞാന്‍ ശെരിക്കും ഒരു സ്ത്രീ ആയത്, അവന്റെ ചിരി, കളി, ബാല്യം, കൌമാരം. ആരോടും വഴക്കിടാത്ത, ക്ലാസ്സില്‍ ഒന്നാമനായ, കലയിലും കായികത്തിലും ഒന്നമനായ എന്റെ മാത്രം മകന്‍. കിരീടത്തിലെ മോഹന്‍ലാലിനെ പോലെ, മന്നനിലെ രജനികാന്തിനെ പോലെ, എല്ലാവരും മാതൃകയാക്കേണ്ട ഒരു മകന്‍..

എനിക്ക് വരദാനമായി, എന്റെ പ്രണയവസന്തത്തില്‍ സുഗന്ധംപരത്തി, ജീവിതത്തില്‍ പൂക്കാലം വിരിയിച്ച, പതിവൃതനായ, കമലഹാസനെ പോലെ സുന്ദരനായ, അന്യസ്ത്രീകളെ സഹോദരിയും അമ്മയും മകളുമായി മാത്രം കാണുന്ന മഹാരഥന്‍...

ഇതൊക്കെകൂടാതെ ഇവരൊക്കെ ഒന്നാംതരം ഫെമിനിസ്ടുകളും...

ബാക്കി ഈ കാണുന്ന ഈ ആണുങ്ങളൊക്കെ എന്ബോക്കികള്‍, വായ്‌ നോക്കികള്‍, പൂവാലന്മാര്‍, ചെറ്റകള്‍, തന്തോന്നികള്‍, തെണ്ടികള്‍, വിഷയലംബടന്മാര്‍, കൂതറകള്‍, ജാരന്മാര്‍, അസുരജന്മങ്ങള്‍, സര്‍വ്വോപരി 
മെയില്‍ ഷോവനിസ്ടുകള്‍!!!
 
ന്താ ലെ..........................................

No comments:

Post a Comment