സ്കൂള്‍
ക്ലാസ്സില്‍ നല്ല വസ്ത്രമണിഞ്ഞ് അലൂമിനിയം പെട്ടിയും കാമെല്‍ ബോക്സുമായി
വരുന്ന മനോജ് വീണു കയ്യോടിഞ്ഞപ്പോള്‍ എനിക്ക് ദുഃഖം തോന്നാതിരുന്നപ്പോള്‍
എനിക്ക് മനസിലായി എന്നിലൊരു ആസൂയക്കാരന്‍ ഉണ്ടെന്നു.
പരീക്ഷഹാളില്‍ കയറുന്നതിനു മുന്‍പ് കൂട്ടുകാരെ നല്ല മാര്‍ക്ക് ആശീര്‍വദിക്കുകയും മനസ്സില്‍ ഇവര്‍ക്ക് എന്നെക്കാള്‍ കൂടുതല്‍ മാര്‍ക്ക് കിട്ടാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യമ്പോള്‍ ഞാന്‍ മനസ്സിലാക്കി എനിക്ക് പൊയ്മുഖമുന്ടെന്നു..
വിവാഹം കഴിഞ്ഞു ഭാര്യയും മക്കളുമൊക്കെയായി, എന്റെ സ്നേഹം ഇവരിലെക്കൊതുങ്ങിയപ്പോള്‍ ഞാന്‍ മനസിലാക്കുന്നു എനിക്ക് എല്ലാവരോടും സ്നേഹമായിരുന്നെന്നു.
സ്ഥലം വാങ്ങി വീടുവെച്ച ഞാന്‍ BSNL Society യിലും എസ് ബി ഐ യിലും ശമ്പളത്തിന്റെ സിംഹഭാഗം കൊടുക്കെണ്ടിവരുമ്പോള്‍, പിശുക്ക് ഒരു സോഭാവമാക്കാന്‍ ശ്രമിക്കുമ്പോള്‍, മനസിലാക്കുന്നു മുന്‍പ് ഞാനോരു ധനികനായിരുന്നു വെന്നു.
നെറ്റിയുടെ രണ്ടു ഭാഗത്തിലൂടെയും ദേശീയപാതകള്‍ രൂപം കൊള്ളുമ്പോള്‍, നെറുകയില്‍ ഫുട്ബോള്‍ മൈതാനം പ്രത്യക്ഷപെടുമ്പോള്‍ എനിക്ക് ഇടതൂര്‍ന്ന മുടിയുണ്ടായിരുന്ന സത്യം ഞാന്‍ മനസിലാക്കുന്നു.
മുഖത്തെയും കൈകാലുകളിലെയും തൊലിയുടെ സ്നിഗ്തത നസ്തപെടുന്നത് കാണുമ്പോള്‍ എനിക്ക് ഓജസ്സും തേജസ്സുമുള്ള ഒരു മേനി ഉണ്ടായിരുന്നുവെന്ന സത്യം ഞാന്‍ മനസ്സിലാക്കുന്നു.
മൂസിയത്തില്‍ മൂന്ന് റൌണ്ട് നടക്കുന്ബോഴേക്കും കിതക്കുന്ന ഞാന്‍ മനസിലാക്കുന്നു എന്നിലെ ചുറ്ചുറ്ക്കും യൌവ്വനത്തിന്റെ തുടിപ്പും നഷ്ടപെടുകയാണെന്നു .
കൌമാരത്തിലും യൗവ്വനത്തിലും എന്നെ തിരിഞ്ഞു തിരിഞ്ഞു നോക്കി നടന്നു മറഞ്ഞ അനഘ്രാതകുസുമങ്ങള്‍ വാടിയ നിര്‍മാല്യമായിട്ടും എന്നെ നോക്കി പുഞ്ചിരിക്കാന്‍ മടിക്കുന്ബോള്‍ ഞാന്‍ മനസിലാക്കുന്നു സൌന്ദര്യം എന്നെ വിട്ടുപിരിഞ്ഞെന്നു...
ഞാന്‍, എന്റെ, എനിക്ക് എന്നീ വാക്കുകള്‍ എന്റെ നിഘണ്ടുവില്‍ ആവശ്യത്തിനും അനാവശ്യത്തിനും ആവോളം വന്നടിഞ്ഞപ്പോള്‍ ഞാന്‍ മനസിലാക്കുന്നു പണ്ട് ഞാന്‍ ഒരു സ്വാര്‍ത്ഥനല്ലായിരുന്നുവെന്നു. .
ഞാന്‍ ഞാനല്ലാതെവയാവുംബോഴാണ്, ഞാന്‍, ഞാനായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കിയത്...
എന്നും മാറ്റത്തിന് വിധേയമയികൊണ്ടിരിക്കുന്ന ഞാന്‍ എന്നിട്ടും പറയുന്നു എനിക്കൊരു മാറ്റവുമില്ലെന്നു.....................!!!!!!
പരീക്ഷഹാളില്‍ കയറുന്നതിനു മുന്‍പ് കൂട്ടുകാരെ നല്ല മാര്‍ക്ക് ആശീര്‍വദിക്കുകയും മനസ്സില്‍ ഇവര്‍ക്ക് എന്നെക്കാള്‍ കൂടുതല്‍ മാര്‍ക്ക് കിട്ടാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യമ്പോള്‍ ഞാന്‍ മനസ്സിലാക്കി എനിക്ക് പൊയ്മുഖമുന്ടെന്നു..
വിവാഹം കഴിഞ്ഞു ഭാര്യയും മക്കളുമൊക്കെയായി, എന്റെ സ്നേഹം ഇവരിലെക്കൊതുങ്ങിയപ്പോള്‍ ഞാന്‍ മനസിലാക്കുന്നു എനിക്ക് എല്ലാവരോടും സ്നേഹമായിരുന്നെന്നു.
സ്ഥലം വാങ്ങി വീടുവെച്ച ഞാന്‍ BSNL Society യിലും എസ് ബി ഐ യിലും ശമ്പളത്തിന്റെ സിംഹഭാഗം കൊടുക്കെണ്ടിവരുമ്പോള്‍, പിശുക്ക് ഒരു സോഭാവമാക്കാന്‍ ശ്രമിക്കുമ്പോള്‍, മനസിലാക്കുന്നു മുന്‍പ് ഞാനോരു ധനികനായിരുന്നു വെന്നു.
നെറ്റിയുടെ രണ്ടു ഭാഗത്തിലൂടെയും ദേശീയപാതകള്‍ രൂപം കൊള്ളുമ്പോള്‍, നെറുകയില്‍ ഫുട്ബോള്‍ മൈതാനം പ്രത്യക്ഷപെടുമ്പോള്‍ എനിക്ക് ഇടതൂര്‍ന്ന മുടിയുണ്ടായിരുന്ന സത്യം ഞാന്‍ മനസിലാക്കുന്നു.
മുഖത്തെയും കൈകാലുകളിലെയും തൊലിയുടെ സ്നിഗ്തത നസ്തപെടുന്നത് കാണുമ്പോള്‍ എനിക്ക് ഓജസ്സും തേജസ്സുമുള്ള ഒരു മേനി ഉണ്ടായിരുന്നുവെന്ന സത്യം ഞാന്‍ മനസ്സിലാക്കുന്നു.
മൂസിയത്തില്‍ മൂന്ന് റൌണ്ട് നടക്കുന്ബോഴേക്കും കിതക്കുന്ന ഞാന്‍ മനസിലാക്കുന്നു എന്നിലെ ചുറ്ചുറ്ക്കും യൌവ്വനത്തിന്റെ തുടിപ്പും നഷ്ടപെടുകയാണെന്നു .
കൌമാരത്തിലും യൗവ്വനത്തിലും എന്നെ തിരിഞ്ഞു തിരിഞ്ഞു നോക്കി നടന്നു മറഞ്ഞ അനഘ്രാതകുസുമങ്ങള്‍ വാടിയ നിര്‍മാല്യമായിട്ടും എന്നെ നോക്കി പുഞ്ചിരിക്കാന്‍ മടിക്കുന്ബോള്‍ ഞാന്‍ മനസിലാക്കുന്നു സൌന്ദര്യം എന്നെ വിട്ടുപിരിഞ്ഞെന്നു...
ഞാന്‍, എന്റെ, എനിക്ക് എന്നീ വാക്കുകള്‍ എന്റെ നിഘണ്ടുവില്‍ ആവശ്യത്തിനും അനാവശ്യത്തിനും ആവോളം വന്നടിഞ്ഞപ്പോള്‍ ഞാന്‍ മനസിലാക്കുന്നു പണ്ട് ഞാന്‍ ഒരു സ്വാര്‍ത്ഥനല്ലായിരുന്നുവെന്നു.
ഞാന്‍ ഞാനല്ലാതെവയാവുംബോഴാണ്, ഞാന്‍, ഞാനായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കിയത്...
എന്നും മാറ്റത്തിന് വിധേയമയികൊണ്ടിരിക്കുന്ന ഞാന്‍ എന്നിട്ടും പറയുന്നു എനിക്കൊരു മാറ്റവുമില്ലെന്നു.....................!!!!!!
No comments:
Post a Comment