അഗ്രഹാരങ്ങള്‍
കണ്ടിട്ടുണ്ടോ, ഈ ബ്രാഹ്മണന്‍മാര്‍ പാര്‍ക്കുന്ന തെരുവുകള്‍. ഞാന്‍ ഊണ്
കഴിക്കാന്‍ പോവുന്നത് ഒരു തെരുവിലെ വീട്ടില്‍ ആണ്, തിരുവനന്തപുരത്ത്
കിഴക്കെകോട്ടയിലെ മൂന്നാം തെരുവില്‍. മണി മെസ്സ്. വടയും തയിരും കൂട്ടിയുള്ള ആ ഊണ് എന്റെ ദൌര്‍ബല്യമാണ്. തമിഴ് നാട്ടില്‍ നിന്ന് പൂജക്കും
യാഗങ്ങള്‍ക്കും മറ്റുമായി കൊണ്ട് വന്നു താമസ്സിപ്പിച്ചവര്‍ ആണിവര്‍.
മലയാളം പറഞ്ഞു അവസാനം റെന്‍, ട്ടാള്‍, ടോം എന്നൊക്കെ
ചേര്‍ത്താല്‍ തമിഴ് ആയി എന്ന് വിശ്വസിക്കുന്ന മുയലുകളെ പോലെ, മാനുകളെ
പോലെ, അണ്ണാറകണ്ണനെ പോലെ സസ്യഭുക്കുകളായ വെറും പാവങ്ങള്‍..
അവരുടെ വീടിനു മതിലുകള്‍ ഇല്ല, സിറ്റ് ഔട്ട് ഇല്ല, പടികെട്ടുകള്‍ ഇറങ്ങുന്നതു റോഡിലെക്കാണ്.. കുട്ടികള്‍ കളിക്കുന്നത്, ദീവാളിക്ക് പടക്കം പൊട്ടിക്കുന്നത്, സ്ത്രീകള്‍ തമ്മില്‍ സംസാരിക്കുന്നതു, ഒക്കെ ഈ പൊതുവഴിയിലാണ്..
ആ തെരുവുകളിലൂടെ നടക്കുമ്പോള്‍ എന്ത് ശാന്തതയാണ്, ബഹളങ്ങള്‍ ഇല്ല, തെറി വിളികളില്ല, വഴിയില്‍ ഫിറ്റ് ആയി പാംപുകള്‍ കിടക്കുന്നില്ല, ചീഞ്ഞളിഞ്ഞ ശവങ്ങളുടെ നാറ്റമില്ല. ആകെയുള്ള ശല്യം നല്ല മൊരിഞ്ഞ ദോശയുടെ മണവും തയിര്‍ കൂട്ടി ഉണ്ട തടിയന്മാരുടെ ഏമ്ബക്കവുമാണ്..
ഈ വീടുകള്‍ തമ്മില്‍ വേര്‍തിരിക്കുന്നത് ഒരു ചുവര്‍ ആണ്. ഒരു വീട്ടില്‍ ഒരു കൂട്ടര്‍, ചുവരിന്റെ അപ്പുറത്ത് വേറെ ഒരു കൂട്ടര്‍. ഈ ചുവരില്‍ തട്ടിയാല്‍ അപ്പുറത്ത് കേള്‍ക്കും.. ഒരു പ്രശ്നവുമില്ല. ഈ ഏരിയയില്‍ പോലീസ്‌കാര്‍ ജീവിതത്തില്‍ വന്നിട്ടുണ്ടാവില്ല, ഒരു പരാതി അവര്‍ക്ക് ഇവിടെ നിന്ന് കിട്ടി കാണില്ല.
പരാതിയില്ല, പരിദേവനങ്ങള്‍ ഇല്ല, വലിയ ആര്‍ഭാടങ്ങള്‍ ഇല്ല. വയര്‍ നിറയെ ഭക്ഷണം, അതിനു ശേഷം കുറച്ചു മധുരം, സന്ധ്യക്ക് മുടിയില്‍ കുറച്ചു മുല്ല/പിച്ചി പൂവ് ചൂടി ക്ഷേത്രത്തില്‍ പോകണം. ഒരു തമിഴ് സിനിമ കൂടി കണ്ടാല്‍ ഓ ഹോ... സുഖം.
മനസ്സ് കൊണ്ടുപോലും ആരെയും നോവിക്കാത്ത സുകൃത് ജന്മങ്ങള്‍.. അടിപിടിയില്ല, കത്തികുത്തില്ല, തെറി വിളിയില്ല, രാഷ്ട്രീയലഹളകളില്ല, ഈ തെരുവുകളില്‍ ഉയരുന്നത് മന്ത്രധ്വനികള്‍, നാമജപങ്ങള്‍, പിന്നെ സപ്തസ്വരങ്ങളും.
നമ്മള്‍ മതില്‍ കെട്ടി അതിരിതി തിരിച്ചു, വാതിലടച്ചു അകതതിരുന്നിട്ടു അയല്‍ക്കാരന്റെ ദോഷങ്ങളെ കുറിച്ചും നമ്മുടെ വീട്ടിലേക്കു വീഴുന്ന മാലിന്ന്യങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു. തര്‍ക്കങ്ങളും സ്പര്‍ധയും വൈരാഗ്യവും തെരുവില്‍ പറഞ്ഞും അടിച്ചും തീര്‍ക്കുന്നു..
ഭക്ഷണവും ചിന്തകളും സോഭാവങ്ങളും മനോഭാവങ്ങളും പരസ്പരം ബന്ധപെട്ടിരിക്കുന്നുവോ.....?
ആവൊ... ?

No comments:
Post a Comment