Monday, 10 June 2013

സ്നേഹം..!


പത്തു മാസം ചുമന്നു നൊന്തു പെറ്റ, വെണ്ണപോലെയുരുകിയോലിക്കുന്ന നീരുവയാണോ സ്നേഹം...? അല്ല, ഇത് ഒരു സ്ത്രീ അമ്മയാകുന്നതിന്റെ ധന്യതായാണ്. ഒരു തരത്തില്‍  അമ്മ കുഞ്ഞിനോടാണ് കടപ്പെട്ടിരിക്കുന്നത്, തന്നെ വെറുമൊരു സ്ത്രീയില്‍ നിന്ന് അമ്മയക്കിയതിനു, വിത്ത്‌ മുളക്കാത്ത ഊഷരഭൂ എന്ന പെരുദോഷത്തില്‍ നിന്ന് ശാപമോക്ഷം നല്‍കിയതിനു, ഉര്‍വ്വരമാക്കിയതിനു, നാല് ചുവരും മേല്കൂരയും ചേര്‍ന്ന ഒരു കെട്ടിടം വീടാക്കിയതിനു, ദേവചൈതന്യം  വീട്ടിലേക് ഇളം ചുവടുകള്‍ വെച്ച് നടന്നു കയറിയതിനു അമ്മ മക്കളോട് കടപ്പെട്ടിരിക്കുന്നു.

ചുമലിലേറ്റി, കാഴ്ചകള്‍ കാണിച്ചു, കഥ പറഞ്ഞു, കളിപ്പാട്ടങ്ങള്‍ വാങ്ങിച്ചു തന്ന ഖനിഭവിച്ച ഈര്‍പ്പമാണോ സ്നേഹം....? അല്ല, നിരരര്‍ത്തകമാകുമായിരുന്ന, അര്‍ഥം നഷ്ടപെടുമായിരുന്ന, പടുജന്മാമാവുമായിരുന്ന ഒരു ജീവിതം സ്നേഹതീര്‍ത്തം തളിച്ച്, വളമിട്ടു പുഷ്ടിപെടുത്തിയതിനു, നിറംകെട്ട, വിളറി വെളുത്ത, വരയും വര്‍നവുമില്ലാത്ത വെള്ളകടലാസ് പോലെയുള്ള ജീവിതം വര്‍നാഭാമാക്കിയതിനു കടപ്പെട്ടിരിക്കുകയാണ് ഓരോ ആച്ചനും..

വര്‍ണ്ണടുപ്പുകള്‍ തന്നു, മുന്തിയ്‌ സ്കൂളില്‍ വിട്ടു, മൊബൈലും കമ്പ്യൂട്ടറും വാങ്ങിത്തന്നു പോക്കെട്ടില്‍ ചിലറ തിരുകുന്നതാണോ വാല്‍സല്യം? അല്ല മക്കളെ ഇടക്കൊക്കെ നെഞ്ചോട്‌ ചേര്‍ത്തു പിടിക്കുന്നതും നെറുകയില്‍ തലോടുന്നതും നെറ്റിയില്‍ ച്ചുംബിക്കുന്നതുമാണ് സ്നേഹം.

അവരെ നമ്മുടെ പിടിവാശിക്കും സ്വപ്നങ്ങള്‍ക്കനുസരിച്ചും വളര്‍ത്തുന്നതും എഞ്ചിനീയര്‍/ഡോക്ടര്‍ ആക്കുന്നതും അല്ല, മറിച്ചു അവരിലെ ചെറിയ കഴിവുകള്‍ കണ്ടെത്തി അത് പ്രോല്‍സാഹിപ്പിച്ചു, അവര്‍ക്കെന്താവനമോ അതിലേക്കു നയിക്കുന്നതാണ് സ്നേഹം.  കാരണം ജീവിതമുന്നേറ്റം ഭൌതികമായ നേട്ടമല്ല, മറിച്ചു പ്രതീക്ഷകുളുടെ ലെക്ഷ്യപ്രപതിയാണ്, മാനസികസന്തോഷമാണ്, ചരിതാര്‍ത്യമാണ്..

മരിച്ച ശേഷം സന്ച്ചയനവും അടിയന്തിരവും കേമമാക്കുകയും വലിയെ ഫോട്ടോ വെച്ച് മുന്നില്‍ ദീപം പ്രകാശിപ്പിക്കുന്നതാണോ സ്നേഹം? അവര്‍ ഉയിരോടെ ഇരിക്കുംബോള്‍ അവരോടു അടുത്തിരുന്നു സംസാരിക്കുന്നതു, അവര്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കുന്നതും കുറഞ്ഞത്, ഉറങ്ങുന്നതിനു മുന്‍പ് അമ്മ/അച്ഛന്‍ ഊണ് കഴിച്ചോ എന്നെങ്കിലും വിളിച്ചു ചോദിക്കുന്നതാണ്. ആയിരം വട്ടം നാമം ജപിച്ചതിനു തുല്യമാകുമിത്.

അവാര്‍ഡു ദാന ചടങ്ങുകളില്‍ എല്ലാരും കാണ്കെ കെട്ടി പടിച്ചു ഉമ്മ കൊടുക്കുന്നത് അല്പത്വമാണ്, ഹിപ്പോക്രസി ആണ്, അതില്‍ ഷോ ബിസിനെസ്സ്‌ മാത്രമാനുള്ളത്, ഒരു തരിമ്പു സ്നേഹമില്ല. രണ്ടുപേരും മാത്രമാവുംബോഴാനു ഒരു സ്ത്രീ ഭര്‍ത്താവിന്റെ ഈ അശ്ലേഷവും ചുംബനവും ആസ്വദിക്കുന്നത്. എല്ലവരും ഇരുന്നു ഭക്ഷണം കഴിക്കുമ്പോള്‍ നീയുമിരിക്കൂ എന്ന് പറഞ്ഞു ഭാര്യയെയും കൂടെ പിടിചിരുത്തുന്നതാണ്, പരിഗണിക്കുന്നതാണ്, ബഹുമാനിക്കുന്നതാണ് സ്നേഹം, അല്ലാതെ പത്തുമണിക്ക്  ശേഷമുള്ള "വെറുതെ അല്ല ഭാര്യ" എന്ന തോന്നല്‍ സ്നേഹമല്ല, സ്വന്തം കാര്യം നടക്കാനുള്ള അഭിനയമാണ്, സേവനം പിടിച്ചു വാങ്ങലാണ്, അടിമത്തമാണ്, അധീശത്വമാണ്...

സ്വപ്‌നങ്ങള്‍, പ്രതീക്ഷകള്‍ അടിചെല്പ്പിക്കളല്ല സ്നേഹം, കൊടുക്കലും വാങ്ങലുമല്ല സ്നേഹം, കെട്ട് കാഴ്ചകളല്ല സ്നേഹം, പിടിച്ചോ ഇരന്നോ വാങ്ങാവുന്ന ഒന്നല്ല സ്നേഹം, നിര്‍വചികാനവാത്ത, അനുഭവിച്ചറിയാന്‍ മാത്രള്ള ഒന്നാണ് സ്നേഹം.

ഞാന്‍ നിന്നെ എന്റെ ജീവനെക്കാളെറെ സ്നേഹിക്കുന്നു എന്ന് പറയേണ്ട ഗതികേടല്ല സ്നേഹം,  മറിച്ചു നമ്മുടെ കണ്ണില്‍ നിന്ന് അത് വായിച്ചെടുക്കുന്ന രീതിയില്‍ സ്നേഹിക്കുന്ന്താണ് സ്നേഹം. 

അമ്മ നെറുകില്‍ തലോടുംമ്പോള്‍ നാല്പതിയന്ചിലും ഉറങ്ങിപോകുന്നതാണ് സ്നേഹം, 
ഉറക്കം വരാതെ കിടക്കുമ്പോള്‍ അമ്മയുടെ മടി കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നതാണ് സ്നേഹം, 
മക്കളെ നെഞ്ചില്‍ കിടത്തി മുതുകത്ത് തലോടി ഉറക്കുംബോള്‍ അച്ഛനെ ഓര്‍മ വരുന്നതാണ് സ്നേഹം, 
ആ ഓര്‍മയില്‍ കണ്ണുകളില്‍ മിഴിനീര്‍ മുത്തുകള്‍ ഉരുണ്ടു കൂടുന്നതാണ് സ്നേഹം, 
ഭാര്യക്ക്‌ സാരി വാങ്ങുമ്പോള്‍  സഹോദരിയെ മറക്കതതാണ് സ്നേഹം..

ആറടി നാലിന്ച്ചു കട്ടിലില്‍ ഒറ്റ പുതപ്പിനടിയില്‍ കെട്ടിപിടിച്ചു ഒന്നിച്ചുറങ്ങുന്നതാണ് സ്നേഹവീട്... 






No comments:

Post a Comment