മുന്പൊക്കെ ഞങ്ങള്‍ നാട്ടിലെ കല്യാണത്തിന് തലേദിവസം തന്നെ എല്ലാവരും ഉത്സാഹിച്ചു കൂടും. പന്തലിടാനും സദ്യയുടെ സാധനങ്ങള്‍ കൊണ്ട് വരാനും ഒക്കെയായി. ഒന്നുകില്‍ കൂട്ടുക്കാരുടെ പെങ്ങന്മാര് കല്യാണമാകും. അല്ലെങ്കില്‍ ഓരോരുത്തരുടെയും പ്രണയിനിമാരുടെയും. പ്രനയിനിമാരുടെതാകുമ്പോള്‍ ദുഖമുന്ടെന്കിലും ഉത്സാഹം കൂടും, നാളെ കാണുന്പോള്‍ ഈ നന്ദിയെന്കിലും ഉണ്ടാവുമെന്ന് കരുതിയും " എനിക്ക് പിറക്കാതെ പോയ മകനല്ലേ" എന്ന് പറഞ്ഞു ഒന്ന് തലോടി കുട്ടിയെ എടുക്കാനും കൂടി വേണ്ടിയാകും. പന്തല്‍ പണിയൊക്കെ കഴിഞ്ഞു ഊണോക്കെ കഴിച്ചു രാത്രി ഒരു പതിനൊന്നു മണിവരെയൊക്കെ എല്ലാവരും കാണും. പിന്നെ ഓരോരുത്തരായി മുങ്ങും. നാളെ വായ് നോക്കാന്‍ ഉറക്കച്ചടവോട് കൂടി വരരുതല്ലോ. കഠിനദ്ധ്വനമുള്ള പണി പിന്നെയാണ്. പായസത്തിനു തേങ്ങ ചിരവല്‍, പിഴിയല്‍, അട ഇലയില്‍ നിരത്തല്‍ എന്നിവ. . ഇതിനു ഞങ്ങള്‍ സ്ഥിരംകുറ്റികള്‍ മാത്രമേ കാണൂ. കാജ ബീഡിയും കട്ടന്‍ ചായയുമാണ് ആകെ കിട്ടുക. പിന്നെ ഞങ്ങള്‍ ഒരു അടവ് പ്രയോഗിക്കാന്‍ തുടങ്ങി. ഊണ് കഴിക്കുമ്പോള്‍ യക്ഷികഥകള്‍ പറയുക. അപ്പോള്‍ ആരും പേടിച്ചിട്ടു പോകില്ല കാരണം ഊടുവഴികളില്‍ വെളിച്ചം ഇല്ല, കൂടാതെ ഇന്നത്തെ പോലെ നിറച്ചു വീടുകളും ഇല്ല. മൊത്തം ഇരുട്ടാണ്. കഥകള്‍ ഏകദേശം സ്വനുഭവമായി തന്നെ പറയും .
രാത്രി ഇതുപോലെ പോകുമ്പോള്‍ ഒരാള്‍ വന്നു :
അനീയ, തീപ്പെട്ടിയുണ്ടോ ?
തീപ്പെട്ടി കൊടുക്കുന്നു, ഉരക്കുന്നു, അറിയാതെ കത്തുന്ന കൊള്ളി താഴെ വീഴുന്നു, അപ്പോഴാണ് കാണുന്നത് അയാള്ക്ക് കാല്പാദമില്ല , പകരം രണ്ടു കുളംബാണ്. പേടിച്ചോടി പോകുമ്പോള്‍ ഒരാള്‍ റാന്തലുമായി വരുന്നു. ആശ്വാസത്തോടെ അയാളോട് പറയുന്നു. അവിടെ ഒരാളെ കണ്ടു, അയാള്ക്ക് പാദമില്ല, പകരം കാളയുടെ കുളംബാനു.അപ്പോള്‍ അയാള്‍ റാന്തല്‍ താഴേക്കു പിടിച്ചിട്ടു പറയുന്നു " ദാ, ഇതുപോലെയുള്ള കുളംബാണോ എന്ന്? ഒറ്റയ്ക്ക് പോയവന്‍ പനീ പിടിച്ചു ടിം.....
അങ്ങിനെ കഥകള്‍ കേട്ട് ആരും പോകതെയായി. ഒരു കല്യാണതിനു എനിക്ക് ഇതുപോലെ രാത്രി പോരേണ്ടി വന്നു. സ്കൂളിന്റെയവിടെനിന്നു തിരിഞ്ഞപ്പോഴാനു പേടി തുടങ്ങിയത്.. സംഗതി കഥയാണ്, എങ്കിലും ഇനി വല്ല കുളമ്പ് മനുഷ്യരും ശെരിക്കും ഉണ്ടാകുമോ? ഭയം പോലെ നെഞ്ചില്‍ ശിങ്കാര മേളം കൊട്ടാന്‍ തുടങ്ങി. ഭൂതപ്രേതങ്ങളില്‍ വിശ്വാസമില്ലാത്ത ഞാന്‍ " അര്ജു്ന, ഫല്‍ഗുന" എന്നൊക്കെ ചൊല്ലാന്‍ തുടങ്ങി. ഭൂതമില്ല, പ്രേതമില്ല എന്നൊക്കെ പറഞ്ഞു അവരുടെ വില കളയുന്ന എന്നെ നോട്ടമിട്ടിരിക്കുകയനെന്കിലോ അവറ്റ? കാലുകള്‍ വിറക്കുന്നു, മുന്നോട്ടു നീങ്ങുന്നില്ല. ആരോ പിന്നിലുണ്ട്. തിരിഞ്ഞു നോക്കാനുള്ള ധൈര്യമില്ല താനും. അപ്പോള്‍ അതാരണ്ടു പേര്‍ നടന്നു വരുന്നു, റാന്തലും ആട്ടികൊണ്ട്. കുളമ്പ് നിലത്ത് ഉറയുന്നതിന്റെ ശബ്ദമുണ്ടോ? എന്റെ ശ്വാസം നിശ്ചലമായി, എടുക്കുന്നതു അവസാനത്തെ ശ്വാസമാനെന്നു തോന്നി. ഒരു നിമിഷം ധൈര്യം വീണ്ടെടുത്ത് ഞാന്‍ നോക്കിയപ്പോള്‍ വീശുന്ന റാന്തലിന്റെ വെളിച്ചത്തില്‍ ഞാന്‍ കണ്ടു മനുഷ്യരുടെ കാലുകളാണ്. ശരി പേടിക്കാനില്ല, പിന്നെ ആരാണ് എന്നറിയാനുള്ള ആകാംഷയോടെ ചോദിച്ചു ;
ഞാന്‍ സുധയാണ്, ഇങ്ങള്...?
ഒരാള്‍ റാന്തല്‍ പൊക്കി പിടിച്ചു, രണ്ടുപേര്‍ക്കും മുഖമില്ലയിരുന്നു, ഇസ്തിരിപെട്ടിപോലെ വെറും നിരപ്പായ ഒരു വട്ടം, നടുവില്‍ രണ്ടു ഒട്ടയും...ഹെന്റമ്മേ എന്ന വിളി മാത്രം ഓര്‍മയുണ്ട്. വീടിന്റെ ഉമ്മറത്ത് കിടന്ന എന്നെ അമ്മമ്മയാണ് ഉണര്‍ത്തിയത് :
" ന്റെ തേവരെ, കുട്ടിക്ക് പൊള്ളുന്ന പനിയാണല്ലോ,രാത്രീം പകലൂല്ല്യന്റെ ങ്ങനെ നടക്കും".
പിന്നെ ഊതികെട്ടികലായി, പൂജയായി, ഒരാഴ്ചയോളം പനിയോടു പനി. ഇപ്പോഴും കാണുമ്പോ ലൂവീസ് ചോദിക്കും : ഇപ്പോഴും നീ കുളമ്പ് മനുഷ്യന്റെ കഥ പറയുന്നുണ്ടോ...? നാല്പ്പത്തിയന്ചിലും ഞാന്‍ നാണിച്ചു പോകും.
ഈ ലൂവീസിനും മോഹനനും ഞാന്‍ പോന്നപ്പഴെ വേറെ വഴിയില്‍ കൂടി മുഖത്ത് പാള വട്ടത്തില്‍ മുറിച്ചു കെട്ടി, റാന്തലുമായി വന്നതായിരുന്നു.
No comments:
Post a Comment