ഇന്ന്
ജീവിച്ചിരിക്കുന്ന മഹാരാജാവ് ബാലരാമവര്മ കാലത്ത് ഉണര്‍ന്നെണീക്കുമ്പോള്‍,
കാല്‍ തറയില്‍ തൊടുന്നതിനു മുന്‍പ്, കൈ നീട്ടി ഭൂമിയെ തൊട്ടു, വണങ്ങി, "
ഞാനെന്റെ പാദം നിന്റെ നെഞ്ചില്‍ വെചോട്ടെ" എന്ന് അനുവാദം ചോദിക്കുന്നു.
പ്രകൃതിയെ പ്രപഞ്ചശക്തിയായ് കണ്ടു അതോനോടിണങ്ങി ജീവിക്കുന്ന ഒരു
സമൂഹം ഉണ്ടായിരുന്നു. തിരിച്ചു പ്രകൃതിയും അവനെ സ്നേഹിച്ചു, തീറ്റി
പോറ്റി, ചൂടെകി, തണലേകി, തലോടി താരാട്ട് പാടി.
എന്റെ വീടിനു മുന്നിലൂടെ മണല്‍മാഫിയകള്‍ കൊണ്ട് പോകുന്ന ഓരോ ലോറിയും എന്നെ എന്നില്‍ ഭീതി വിതക്കുകയാണ്. ഭാരതപുഴയുടെ കരളും ഹൃദയവുമാണ് മാന്തി കൊണ്ട് പോകുന്നത്. കുന്നുകളിടിച്ചു നിരത്തുന്ന ഓരോ ജെ സി ബി യുടെയും ശബ്ദം കേള്ക്കുമ്പോള്‍ എന്റെ നെഞ്ചു തകരുന്നു; ഭൂമിദേവിയുടെ മാറിടം കീറിമുറിക്കനാണ് അത് തന്റെ കൈകള്‍ നീട്ടുന്നത്. വേദനകൊണ്ട് അമ്മ പുളയുന്നത് ഗുജറാത്തില്‍ ഭൂകംബമായും സാഗരത്തില്‍ സുനാമിയായും നമ്മള്‍ ഭീകര രൂപത്തില്‍ കണ്ടതാണ്.
ഈ നിമിഷത്തിന്റെ, ഇന്നിന്റെ മാത്രം സന്തോഷത്തിലും നിര്‍വൃതിയിലും കഴിയുന്ന നമ്മള്‍ നാളെ കുറിച്ച് ചിന്തിക്കുന്നില്ല. നാളെ നമ്മുടേതല്ല, നമ്മുടെ മക്കളുടെതാണ.. അടുത്ത തലമുറക്കായി പ്രകൃതിയെ ചൂഷണം ചെയ്തു സമ്പത്തും സൌധങ്ങളും കൂട്ടി വെക്കുമ്പോള്‍, അവര്ക്ക് നഷ്ടപെടുന്നത് ഈ കൂട്ടി വെച്ചതൊക്കെ വെറും പാഴ്വസ്തുക്കളായി മാറുന്ന നാളെയെയാണ്..
വെട്ടേറ്റു നിലത്ത് വീഴുന്ന ഓരോ മരവും പ്രകൃതിയുടെ, അല്ലെങ്കില്‍ മനുഷ്യന്റെതന്നെ ചിതക്കു കൊളുതാനുള്ള തീകൊള്ളിയാണ് ...
ജെസിബി മാന്തിയെടുക്കുന്ന ഓരോ പിടി മണ്ണും അവന്റെ കുഴിമാടത്തില്‍ വിതറാനുള്ളതാണ്..
കുഴല്‍ കിണറുകള്‍ കുത്തി വറ്റിചെടുക്കുന്ന ഓരോ തുള്ളി ജലവും ഊര്ധ്വം വലിക്കുന്ന അവന്റെ നാവില്‍ ഇറ്റിക്കുന്ന ഗംഗ ജലമാണ്....
ഓര്‍ക്കുക...
ഈ ഹരിതഭൂവും പ്രകൃതി സമ്പത്തും നമ്മള്‍ അടുത്ത തലമുറയില്‍ നിന്നും കടം കൊണ്ടതാണ്...
കേടുകൂടാതെ, തിരിചെല്പ്പിക്കേണ്ടതും ...!!!

No comments:
Post a Comment