പുറംതള്ളപെടുന്ന പാല്സ്തീനീ,
നിന്റെ കുറ്റം, നീ ഇസ്രയേലിനു തലചായ്ക്കാന്‍ ഇടംകൊടുത്തുവെന്നതാണ്..
വെട്ടിയരിയപെടുന്ന യെസീദി....
നീൻടെ കുറ്റം നീ ഭൂരിപക്ഷമതത്തില്‍ ജനിച്ചില്ലയെന്നതാണ്....
ഭോഗിക്കപെടുന്ന കത്രീന....
നീൻടെ കുറ്റം നീ ക്രിസ്ത്യാനിയായി ജീവിക്കുന്നുവെന്നതാണ്.
പീഡിപ്പിക്കപെടുന്ന കാശ്മീര്‍,
നിന്റെ കുറ്റം, നീ സുന്ദരിയായി ജനിച്ചുവെന്നതാണ്..
എൻടെ കുറ്റം, ലോകവേദന എൻടെ വേദനയാവുന്നുവെന്നതാണ്.
ഗാസയിൽ വീണ ചോരക്കും
ഇറാക്കിൽ വീണ ചോരക്കും
കാശ്മീരില്‍ വീണ ചോരക്കും
നിറവും മണവുമൊന്നല്ലെന്നു പറഞ്ഞുതന്ന ഇറച്ചിവെട്ടുകാരാ, നിനക്ക് നന്ദി...
കാരണം,
നാളെ നിൻടെ നിണമൊഴുകുമ്പോഴും മിഴികൾക്ക് മറയിട്ടു,
മൗനമേലാട വാരിപുതച്ചു,
നിർവികാരതലയിണയിൽ തലചായ്ച്ചെനിക്കുറങ്ങാമല്ലോ....
No comments:
Post a Comment