Sunday, 7 December 2014

അതിജീവനം


എനിക്ക് പനിയാണ്; പട്ടടയിൽ കിടക്കുന്ന ചൂടെരിവിൽ വെന്തുകരിയുന്ന പനി.
കലിതുള്ളുന്ന പനിയെ ചെറുക്കേണ്ട ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവസൃഷ്ടികളെ അറുംകൊല ചെയ്യപെടുന്നത് കണ്ടെനിക്ക് പേടിയുമുണ്ട്.
പേടിയും പനിയും ചേർന്നു പേടിപനിയായി ഉളളം പൊളളിക്കുകയാണ്..
സഹജീവികളെ സ്നേഹിച്ചുകൊല്ലുന്ന മാനവികതയുടെ കലികാലരൂപങ്ങൾ കയറും ചൂട്ടുമായെന്നിലേക്ക് പാഞ്ഞടുക്കുന്ന പദസ്വനങ്ങൾ കേൾവികളിൽ കനക്കുന്നുണ്ട്..
അവരോടെനിക്കൊരപെക്ഷയുണ്ട്...
എന്നെ ചുട്ടടുത്തചാരം പുഴയിലൊഴുക്കരുത്....
എന്നിലെ മനുഷ്യപനി മലിനമാക്കിയ ദാഹജലം കുടിച്ചും കുളിച്ചും പക്ഷിമൃഗാദികൾക്ക് പനി പിടിക്കും.
സർവ്വതും മലിനമാക്കി മനസ്സു മരവിച്ച മനുഷ്യൻ പിന്നയും കൂട്ടകുരുതി തുടരും.
എന്നയും, നാളെ നിന്നേയും...

No comments:

Post a Comment