അവളുടെ,
മാനത്തിനു വിലയിട്ടില്ലായിരുന്നുവെങ്കില്‍,
സ്വകാര്യതകളില്‍ തുറിച്ചു നോക്കിയിരുന്നില്ലെങ്കില്‍,
വാരിയുടുത്ത ഒറ്റചെലയില്‍ കൈവെക്കാതിരുന്നുവെങ്കില്‍,
അഴിഞ്ഞുലഞ്ഞുകിടന്ന മുടിയലകളില്‍ പിടിയിടാതിരുന്നുവെങ്കില്‍,
രജസ്വലയായ പതിവ്രതയുടെ രക്തത്തുള്ളികള്‍ വീഴ്ത്തിയില്ലായിരുന്നുവെങ്കില്‍,
പുരുഷകുലം ചത്തൊടുങ്ങുമായിരുന്നില്ല.
സര്‍വ്വം മുടിച്ച ഒരു യുദ്ധമുണ്ടാകുമായിരുന്നില്ല.
പവിത്രഗംഗ നിണം കലര്‍ന്ന് ചുവന്നുതുടുക്കുമായിരുന്നില്ല.
വൈധവ്യത്തിന്റെ പഞ്ചാഗ്നിയില്‍ പ്രിഥ്വി പിടയുമായിരുന്നില്ല.
സ്വന്തം ചോരയെ ചതിച്ചുകൊന്നെന്ന കുറ്റബോധം വേട്ടയാടുമായിരുന്നില്ല.
അനാഥകുരുന്നുകളുടെ അലമുറയില്‍ ആകാശം ഇരുണ്ടുപോവുമായിരുന്നില്ല.
ചേര്‍ത്തുകെട്ടിയ കണ്ണുകള്‍ തുറന്ന ഗാന്ധാരിയുടെ. നെഞ്ചുപിളരുമായിരുന്നില്ല.
അബലയുടെ ബലം പരീക്ഷിക്കരുത്.
കണ്ണീരും രക്തവും ചിന്തി ശാപവും ശപഥവും ഏറ്റുവാങ്ങരുത്.
ബാലവനായ നിന്റെ പരാക്രമം പെണ്ണിനോടല്ല വേണ്ടൂ; പ്രകൃതിയോടും !!!

No comments:
Post a Comment