വൈധവ്യം.
മരണത്തിനും നമ്മെ വേർപ്പെടുത്താനാവില്ലെന്ന്
കണ്ണു കണ്ണിൽതൊട്ട് ചെയ്ത സത്യം,
മരണം വിതച്ച വിടവിൽ, വിറങ്ങലിച്ചു കിടക്കുന്നു.
വിടവാങ്ങുന്നവൻറ്റെ വ്യർത്ഥവാക്കുകൾക്ക് വ്യാംഗ്യം ചമച്ച്,
വേപഥുപൂണ്ടു, വ്യസനം കുടിച്ചിരിക്കുന്നു, വെളളയുടയാടകൾ ധരിച്ചവൾ.
മരണതണുപ്പ്.
നിലത്തും,
നിലാവ് പുതച്ചിരിക്കുന്ന അവളുടെ കവിളിലും.
-----------------------------------------------
പ്രണയം...
പ്രണയം പുഴപോലെയല്ല; തുലാവർഷമഴപോലെയാണ്.
എപ്പോൾ വേണമെങ്കിലും പെയ്യാം. എവിടെ വേണമെങ്കിലുമൊഴുകാം.
ആരേയും നനക്കാം; നട്ടുനനച്ചു വളർത്താം.
തളിർക്കാം പൂവിടാം സുഗന്ധം പരത്താം.
പക്ഷേ, സൂര്യകാന്തിയാകണം.
സൂര്യനെ മാത്രം പ്രണയിച്ച സുവർണ്ണപ്രഭയുടെ സുന്ദരപുഷ്പം.
-----------------------------
സ്മൃതികള്‍...
ചിലയോർമ്മകൾ ഹിമസാന്ദ്രമാണ്.
അവയുരുകാതെ സമുദ്രത്തിലെ മഞ്ഞുമല കണക്ക് ഖനീഭവിച്ചിരിക്കും.
കണ്ടാൽ തണുത്തുറഞ്ഞിരിക്കും; തൊട്ടാൽ പൊളളുകയും.
-----------------------------------------------------------
മൌനം..
മൌനം സമ്മതമാണ് ചിലപ്പോള്‍..
പ്രണയമാണ്; പ്രതിഷേധമാണ്.
മൗനം ചിലപ്പോള്‍, മരണവുമാണ്.
-------------------------------------------------
ക്ഷണം; ക്ഷണനം...
പ്രണയവും മരണവും മൂന്നക്ഷരങ്ങളുടെ ക്ഷണിക്കപ്പെടാത്ത അതിഥികളാണ്.
രണ്ടും സംഭവിക്കുന്നത് പറയാതെയാണ്. പ്രതീക്ഷിക്കുമ്പോള്‍ സംഭാവിക്കാത്തതും.
വ്യത്യാസമിതാണ്,
ഒന്ന് ഹൃദയം കവരുമ്പോള്‍ മറ്റൊന്ന് കവരുന്നത്, ഹൃദയമിടിപ്പാണ്.

No comments:
Post a Comment