അമ്മിഞ്ഞ നുണഞ്ഞു വളര്‍ന്നവര്‍ ജീവാമൃതായ അമ്മിഞ്ഞയില്‍ നിന്നും "അമ്മ"യെയെടുത്തു, ആദ്യം നുകര്‍ന്ന അമ്മിഞ്ഞപാലിന്റെ നന്മയും നേര്‍മയും നിലാവും ചേര്‍ത്തു "അമ്മേ" എന്നു മധുരമലയാളത്തില്‍ വിളിച്ചു. അമ്മ ചിരിക്കുമ്പോഴും കരയുമ്പോഴും കണ്ണില്‍ വെള്ളം നിറച്ചു. അമ്മക്ക് കണ്ണീര്‍ എന്ന് പര്യായം സ്വയമെഴുതി ചേര്‍ത്തു.
ഉറങ്ങാന്‍ കിടക്കുമ്പോഴും എണീക്കുമ്പോഴും അമ്മേ എന്ന് വിളിച്ചു. ജീവിതത്തില്‍ തളരുമ്പോഴും വിഷമം വരുമ്പോഴും അപകടം സംഭവിക്കുമ്പോഴും ഭഗവാന് പകരം 'അമ്മേ' യെന്ന് വിളിച്ചു.
അമ്മ സര്‍വവ്യാപിയായി, സഹനമായി, സഹവര്‍ത്തിയായി ക്ഷമയുടെ, സ്നേഹത്തിന്റെ ജീവചെയ്തന്യമായ് കൂടെ കൊണ്ട് നടന്നു.
ഇന്ന് പലതും വെട്ടിപിടിക്കാനും അടുക്കിചേര്‍ത്തുവെക്കാനുമുളള ഓട്ടപാച്ചിലില്‍ ഒന്നിനും സമയമില്ലാത്ത അമ്മമാര്‍ മക്കളെ മില്‍മ വാങ്ങി കുടിപ്പിക്കുന്നു. തനിയാവര്‍ത്തനം പോലെ ഇന്നത്തെ കുരുന്നുകള്‍ മില്‍മയിലെ രണ്ടു "മ" എടുത്തു ഇന്ഗ്ലിഷിലെ മോം എന്നതിനെ കൊന്നു കൊലവിളിച്ചു മമ്മി രൂപത്തിലാക്കി നിലവിളിക്കുന്നു. ബാം ചെയ്തു വെച്ച ചേതനയറ്റ മമ്മിയെ കുലുക്കി വിളിക്കുന്ന പോലെ അവര്‍ വിളിക്കുന്നു ..... മമ്മി... മമ്മി...
ചൈതന്യവും ചേതനയുമുള്ള "അമ്മ" വീടിന്റെ പിന്നംബുറത്തുള്ള അമ്മിയെ പോലെ ഉപകാരപെടാതെയാവുമ്പോള്‍ കാഴ്ചവസ്തുവായ "മമ്മി"യായി മാറുന്നതിങ്ങനെയാണ്..
നിങ്ങളിന്നു നല്‍കുന്ന ഭൌതികസൌകര്യങ്ങള്‍ മക്കള്‍ പലിശയോടെ കൂടി നാളെ തിരിച്ചു തന്നേക്കാം. എന്നാൽ അവര്‍ക്കന്യമായ, അവരറിയാത്ത, അവരെ സ്പര്‍ശിചിട്ടില്ലാത്ത അപരിചിതമായ സ്നേഹം എങ്ങിനെ തിരിച്ചു തരാനാണ് ?
സ്നേഹവും വാല്‍സല്യവും കുഞ്ഞുങ്ങളെ ഫീല്‍ ചെയ്യിക്കുകയാണ് വേണ്ടത്. അടുത്തിരുന്നും തൊട്ടും തലോടിയും ആശ്ലെഷിച്ചും ചുംബിച്ചുമാണ് പകര്‍ന്നു നല്‍കേണ്ടത്. സുഖസൌകര്യങ്ങളും ഉപഹാരങ്ങളുമായിട്ടല്ല. സ്നേഹം ഭൌതികരൂപത്തില്‍ കൊടുത്താല്‍ നാളെ തിരിച്ച് കിട്ടുന്നതും അതേ രൂപത്തിലായിരിക്കും.
ജീവിതാസ്തമയത്തില്‍
മരുന്നായി,
കൈവടിയായി,
ചക്രകസേരയായി....
വിവാഹവാര്‍ഷിക-പിറന്നാളാശംസകളായി...
വിളറി വെളുത്ത കടലാസ്സില്‍
ഔപചാരികതയുടെ മൂടുപടമണിഞ്ഞ, സ്വത്വം നഷ്ടപെട്ട നിഴല്‍രൂപങ്ങളായി, കണ്ണീര്‍ വീണു നനയാന്‍ വിധിക്കപെട്ട, ചേതനയറ്റ അക്ഷരകൂട്ടങ്ങളായി....
മരണകിടക്കയില്‍ നിങ്ങളുടെ ശിരസ്സ് തലോടാനവർ മറന്നു പോകും...
കയ്യില്‍ കൈചേര്‍ത്തു പിടിക്കാനവര്‍ മറന്നു പോകും....
നെറുകയിലോരുമ്മ തരാനവര്‍ മറന്നു പോകും....
കരഞ്ഞു കൊണ്ട് പിറന്ന നിങ്ങള്‍,
കരയാന്‍ മറന്നു ഭൌതികലോകം വെടിയുമ്പോള്‍
ഒന്നുറക്കെ കരയാനും, ഒരുപക്ഷേയവര്‍ മറന്നുപോകും, ...!!!

No comments:
Post a Comment