തൂലിക
--------
ചിന്തക്ക് ചിത്രമേകിയും
വാക്കിനു വരി നല്‍കിയും
പ്രണയത്തിനു ഭാഷ്യം ചമച്ചും
വികാരങ്ങള്‍ക്ക് വര്‍ണ്ണം നല്‍കിയും
അക്ഷരത്തെ അനശ്വരമാക്കി ചോരവറ്റിയയെനിക്ക്
മുനതേഞ്ഞു, നടുവൊടിഞ്ഞു, തൊടിയില്‍ കിടക്കാനാണ് വിധി ,
കുട.
-----
നിറം കാക്കാന്‍ നിറം മങ്ങുന്ന,
പഴകിപിഞ്ഞി പടം പൊഴിക്കുന്ന
നനഞ്ഞും ഉണങ്ങിയും നരച്ചു പോവുന്ന,
കൈപിടിച്ചവന്റെകൂടെ പടിയിറങ്ങി പോവുന്ന,
ഉടലുലച്ചിലില്‍ ഉപേക്ഷിക്കപെടുന്ന വേശ്യയാവാനാണ് വിധി.
ചെരുപ്പ്.
----------
ഭാരം താങ്ങി തളര്‍ന്നിട്ടും
ചവിട്ടിതേഞ്ഞു തേങ്ങിയിട്ടും
കൂടെ നടന്നു കൂറ് കാണിച്ചിട്ടും
വിഴുപ്പകറ്റി വിശുദ്ധനാക്കിയും
നിവര്‍ന്നു നില്‍ക്കാന്‍ ശിരസ്സ് നമിച്ചിട്ടും
അഹിന്ദുവിനെപോലെ അശുദ്ധനായി പുറത്തു കിടക്കാനാണ് വിധി.
No comments:
Post a Comment