ഞാൻ നോക്കുന്ന കണ്ണാടിയില്‍
പ്രതിഫലിക്കപ്പെടുന്ന മുഖം നിന്റെതാണ്.
ഞാന്‍ കുറിക്കുന്ന അക്ഷരനിറം
നിന്റെ കണ്ണിലെ കറുപ്പാണ്.
ഞാന്‍ കുളിച്ചു കയറുന്ന നീലജലാശയം
നിന്റെ കണ്‍തടത്തിലൂറിയ മിഴിനീർത്തടാകമാണ്.
ഞാൻ താണ്ടുന്ന ഇരുൾപാതകളിൽ വഴിതെളിയിക്കുന്ന പ്രകാശധാര
നിന്റെ ചിരിപ്രഭയാണ്.
ഞാൻ തല ചായ്ച്ചുറങ്ങുന്ന വഴിയമ്പലം
നിന്റെ വിസ്തൃത മടിത്തട്ടാണ്.
എന്‍റെ ഇരുകര്‍ണ്ണങ്ങളില്‍ അലയടിക്കുന്ന ഗാനധാര നിന്റെ ചിരിയലകളാണ്.
എന്‍റെ നൊമ്പരങ്ങള്‍ ഇറക്കിവെക്കുന്ന അത്താണിയാണ് നിന്റെ നീര്‍മാതള മാറിടം.
നിൻ മിഴിമൊഴികളിലെ മൗനമാണ് പ്രണയത്തിന്‍റെ സാഗരഗർജ്ജനം.
നീയുതിർക്കുന്ന ചുടുനിശ്വാസങ്ങളാണെൻ പ്രാണന്‍റെ മിടിപ്പും തുടിപ്പും.
നിൻ സ്നിഗ്ധരുധിരയധരങ്ങളിൽ വിരിയുന്ന മുഗ്ദഹാസമാണെൻ ജീവിതായനപാഥേയം.
ജയ, ജയ, ജയ, ജയ ഹേ !
ReplyDelete